കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

വിജ്ഞാനോത്സവം 2018 പോസ്റ്റര്‍

വിജ്ഞാനോത്സവം 2018 പോസ്റ്റര്‍

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിര്‍ണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നല്‍ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടര്‍ന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്‌ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്കൂൾതലം മുതൽ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അധികവായനക്ക് പ്രത്യേക പതിപ്പായി ജൂലൈ മാസം ശാസ്‌ത്രകേരളവും ജൂലൈ മാസം രണ്ടാം ലക്കം യുറീക്കയും പുറത്തിറങ്ങി. പ്രപഞ്ച വീക്ഷണത്തെ കൂടുതൽ ശാസ്ത്രീയമാക്കാനും കൂടുതല്‍ പഠിക്കാനും ഈ പതിപ്പുകള്‍ കുട്ടികളെ സഹായിക്കും.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344