babu_konnakkal's blog

ഗലീലിയോ നാടകയാത്ര:

ഗലീലിയോ നാടകയാത്ര: ജില്ലയില്‍ 18 കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിച്ചു. ശാസ്‌ത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്നതിനുപകരം വിചാരങ്ങളെ ഉണര്‍ത്തുകയും സാമൂഹ്യാന്തരീക്ഷത്തെ സംവാദാത്മകവുമാക്കുകയും ചെയ്യുന്ന നാടകം പൊതുജനങ്ങള്‍ ആഹ്ലാദത്തോടെയാണ്‌ നെഞ്ചേറ്റിയത്‌. ശാസ്‌ത്രവണ്ടിയും ഗലീലിയോ നാടകയാത്രയും പരിഷത്തിന്റെ കോഴിക്കോട്‌ ജില്ലയിലെ സംഘാടനശേഷിയെ വിളിച്ചറിയിച്ചു.

ശാസ്‌ത്രവണ്ടി

കോഴിക്കോട്‌ ജില്ലയില്‍ 25 കേന്ദ്രങ്ങളില്‍ ശാസ്‌ത്രവണ്ടി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. മാറാട്‌ കലാപകാലത്തിനുശേഷം ആദ്യമായി മത-ജാതി ബോധങ്ങള്‍ മറന്ന്‌ മുഴുവന്‍ ജനങ്ങളും ഒത്തുചേര്‍ന്ന പൊതുപരിപാടിയായിരുന്നു മാറാട്‌ വെച്ച്‌ നടന്ന ശാസ്‌ത്രവണ്ടിയുടെ ഉല്‍ഘാടനം. ഈ പരിപാടിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌ ജനമൈത്രി പോലീസ്‌ ആയിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

"വൈദ്യസദാചാരവും സ്വകാര്യ പ്രാക്ടീസ്‌ നിരോധനവും" സെമിനാര്‍

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും രോഗികള്‍ക്ക്‌ മെച്ചപ്പെട്ട ചികത്സ ഉറപ്പുവരുത്തുന്നതിനും ഏറെ സഹായകരമാവുന്നതാണ്‌ മെഡിക്കല്‍ കോളേജ്‌ ഡോകടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്‌ നിരോധിച്ചു കൊണ്ടുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം. കേരളസമൂഹം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഈ നടപടിയെ ഒരു വിഭാഗം ഡോക്ടര്‍മാരും ചില സാമൂഹ്യ രാഷട്രീയ സംഘടനകളും ചിലമാധ്യമങ്ങളും ചേര്‍ന്ന്‌ അട്ടിമറിക്കാന്‍ ഒരുക്കം കൂട്ടുകയാണ്‌.

'ശാസ്‌ത്രവര്‍ഷം' കോഴിക്കോട്‌ പരിഷത്‌ ഭവനില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്‌

എല്ലാ ബുധനാഴ്‌ചയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെ കോഴിക്കോട്‌ പരിഷദ്‌ ഭവനില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്‌ സൗകര്യം ലഭ്യമാണ്‌.

നവംബര്‍ 22 'യൂണിറ്റ്‌ വാര്‍ഷികദിനം'

ഈ വര്‍ഷം നവംബര്‍ 22 യൂനിറ്റ്‌ വാര്‍ഷിക ദിനമായി ആചരിക്കാന്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ എല്ലാ യൂണിറ്റു വാര്‍ഷികങ്ങളും അന്നേദിവസം തന്നെ പൂര്‍ത്തിയാക്കും. യൂണിറ്റു സെക്രട്ടറിമാര്‍ക്ക്‌ സമ്മേളന നടത്തിപ്പിന്‌ വേണ്ടി 1/2 ദിവസത്തെ പരിശീലനം, യൂണിറ്റ്‌ രേഖ അവതരിപ്പിക്കുന്നവര്‍ക്ക്‌ മേഖലാതലത്തില്‍ പരിശീലനം, എന്നിവ ആസൂത്രണം ചെയ്‌തു.

വിജ്ഞാനോത്സവത്തോടനുബന്ധിച്ച്‌ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്‌ത്ര ക്ലാസ്സുകള്‍

വിജ്ഞാനോത്സവത്തിന്‌ കുട്ടികളോടൊപ്പം വന്ന രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി കോഴിക്കോട്‌, കോര്‍പ്പറേഷന്‍, കുന്നമംഗലം മേഖലകളില്‍ ശാസ്‌ത്ര ക്ലാസ്സുകള്‍ നടത്തി.

 

ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

ജില്ലാ സമ്മേളന സ്വാഗത സംഘം ഒക്‌ടോബര്‍ 9 ന്‌ അവിടനല്ലൂര്‍ എച്ച്‌. എസ്‌. എസ്‌-ല്‍ വെച്ചു നടന്നു. 100 - ഓളം പേര്‍ പങ്കെടുത്തു. പി. വി. ബാലകൃഷ്‌ണന്‍ ജനറല്‍ കണ്‍വീനറായി 151 അംഗ കമ്മിറ്റിക്ക്‌ രൂപം നല്‍കി.

ദേശീയ പാത വികസനം

ദേശീയ പാത വികസനത്തിന്റെ മറവില്‍ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ അതിവേഗം നടന്നുവരികയാണ്‌. ഇതിനെതിരെയുള്ള സമരപ്രവര്‍ത്തനങ്ങള്‍ ഇനിയും കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്‌.

ജെന്റര്‍ ശില്‌പശാല

"സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്‌ത്രീകളും പുരുഷന്‍മാരും ഒന്നിച്ചണിനിരക്കുക" എന്ന ഐക്യരാഷ്‌ട്ര സഭയുടെ ആഹ്വാനത്തിന്‌ ചില പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സെപ്‌തംബര്‍ 27 ന്‌ നന്മണ്ട ഗ്രാമ പഞ്ചായത്ത്‌ സാംസ്‌കാരിക നിലയത്തില്‍ വെച്ച്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജെന്റര്‍ ശില്‌പശാല പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. ടി.

AROGYA SANGAMAM

 

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ കൊയിലാണ്ടി ബോയ്‌സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. പൊതുജനാരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ നമുക്കെന്തുചെയ്യാം? എന്ന വിഷയത്തില്‍ ഡോ. മുബാറക്‌ സാനിയും;

KSSP Flickr Group Photos

KTR at KTR(Kottarakkara)R.Radhakrishnan against BOT of NHR.Radhakrishnan against BOT of NHksspoachira2ksspoachira1BackgroundOpening SongA.Vijayaraghavan.M.PKKJanardhananInaugural address by Dr.Malini Bhattacharya

Videos

Syndicate content