rsivaramapillai's blog

മാസികാ പ്രചരണം ആവേശകരം

ആലപ്പുഴ ജില്ലയില്‍ ആഗസ്റ്റ് 2 ന് നടത്തിയ മാസികാ പ്രചാരണത്തില്‍ 1250 വാര്‍ഷിക വരിക്കാരെ കണ്ടത്താന്‍ കഴിഞ്ഞു. എല്ലാ മേഖലകളിലും പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ആഗസ്റ്റ് 8,9 തീയതികളിലും പ്രചാരണം നടത്തുവാന്‍ തീരുമാനിച്ചു.

ആരോഗ്യ പ്രവര്‍ത്തക സംഗമം

ലോകമെങ്ങും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട "കേരള ആരോഗ്യ മാതൃക" ഇന്ന് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകമായി, കുറഞ്ഞ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിക്കുന്ന ഒരുകൂട്ടം രോഗങ്ങള്‍ ഒരു വശത്തും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പിടിപെടുന്ന രോഗങ്ങള്‍ മറുവശത്തും. രണ്ടും ഏറെ ഗൗരവത്തോടെ കാണേണ്ടവയാണ്.

സ്വാഗത സംഘം രൂപീകരിച്ചു

സെപ്റ്റമ്പറില്‍ കരുനാഗപ്പള്ളിയില്‍ നടക്കുന്ന പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

 

 

പഴയകാല ഭാരവാഹികളുടെ ഒത്തുചേരല്‍

ആലപ്പുഴ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാരുടെ ഒത്തുചേരല്‍ ജൂലൈ 21-ന് പരിഷദ്ഭവനില്‍ നടന്നു. 14 പേര്‍ പങ്കെടുത്തു. വ്യക്തിപരമായ അസൗകര്യങ്ങളാല്‍ ബാക്കിയുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലന്നറിയിച്ചിരുന്നു. ഓരോരുത്തരും കഴിഞ്ഞകാല പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ചു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു.

KSSP Flickr Group Photos

KTR at KTR(Kottarakkara)R.Radhakrishnan against BOT of NHR.Radhakrishnan against BOT of NHksspoachira2ksspoachira1BackgroundOpening SongA.Vijayaraghavan.M.PKKJanardhananInaugural address by Dr.Malini Bhattacharya

Videos

Syndicate content