കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

ഇന്ത്യന്‍ ശാസ്ത്രപാരമ്പര്യം സത്യവും മിഥ്യയും

ഇന്ത്യന്‍ ശാസ്ത്രപാരമ്പര്യം സത്യവും മിഥ്യയും

ചരിത്രത്തിലെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് നാമിപ്പോള്‍. ഇന്ത്യന്‍ മനസ്സിനെ കീഴടക്കാനും പുരോഗമനപരമായ പ്രത്യയശാസ്ത്രങ്ങളെ സ്വാധീനിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. ഒരുവശത്ത് തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ സംഘടിതമായി നമ്മെ മതഭ്രാന്തിലേക്കുനയിക്കുന്നു. മറുവശത്ത് സാമ്രാജ്യത്വ അധിനിവേശം ഇന്ത്യയിലെ കൂട്ടാളികളുമായി ചേര്‍ന്ന് അഭൂതപൂര്‍വമായ സാമൂഹിക സാമ്പത്തിക ഇടപെടലുകളും മാധ്യമ കടന്നുകയറ്റങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. യഥാര്‍ഥ ഇന്ത്യന്‍ സംസ്‌കാരവും ഇന്ത്യന്‍ ജനാധിപത്യവുമാണ് കുത്തകകള്‍ക്കും അവരുടെ ഇന്ത്യന്‍ സഹപ്രവര്‍ത്തകരായ കോര്‍പ്പറേറ്റ് ഭരണകര്‍ത്താക്കള്‍ക്കും വിലങ്ങുതടിയായി നില്‍ക്കുന്നത്. നമ്മുടെ ശാസ്ത്രപാരമ്പര്യത്തെ ആദിമ വിശ്വാസങ്ങളിലും കെട്ടുകഥകളിലും തളച്ചിടാനും അതിന്റെ പുരോഗമനാത്മകവീക്ഷണത്തെ തകര്‍ക്കാനും നടത്തുന്ന ശ്രമങ്ങള്‍ ഈ സാഹചര്യത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.
ഇന്ത്യന്‍ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഡോ.ദേബിപ്രസാദ് ചതോപാധ്യായ. ഭാരതീയ ദര്‍ശനങ്ങളിലെ ഭൗതികവാദപരമായ വഴികളാണ് ഇന്ത്യയിലെ സയന്‍സിന് തുടക്കംകുറിച്ചതെന്നുള്ള ആശയം അതിവിദഗ്ധമായവതരിപ്പിച്ചത് ദേബിപ്രസാദായിരുന്നു. മതതീവ്രവാദികളാല്‍ കലുഷിതമായ ഇന്നത്തെ കാലഘട്ടത്തില്‍ ഈ ചിന്തകള്‍ പ്രചരിപ്പിക്കേണ്ടതിന് ഏറെ പ്രാധാന്യമുണ്ട്.
വായിക്കുക...പ്രചരിപ്പിക്കുക

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344