കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

മാളവികയുടെ മയില്‍പ്പീലികള്‍‘

മാളവികയുടെ മയില്‍പ്പീലികള്‍‘

മാളവികയുടെ മയില്‍പ്പീലികള്‍‘ ഹൃദയഹാരിയായ ആത്മബന്ധങ്ങളുടെ കഥയാണ്. ഒരു കൊച്ചു പെണ്‍കുട്ടിയും ഒരു മയില്‍കുടുംബവുമായുള്ള ആത്മബന്ധം, അവളും സ്വന്തം കുടുംബവുമായുള്ള ആത്മബന്ധം, പ്രകൃതിയുമായുള്ള ആത്മബന്ധം...
പാരിസ്ഥിതികപ്രശ്‌നങ്ങളും വികസനവും ഇഴപിരിച്ചു ചര്‍ച്ച ചെയ്യുന്ന കാലമാണിത്. വികസനം മനുഷ്യര്‍ക്കുവേണ്ടിയാണ്. അവര്‍ക്കു മാത്രമുള്ളതും. മറ്റു ജീവജാലങ്ങള്‍ക്കോ? മനുഷ്യന്‍ പ്രകൃതിയില്‍ നിലനില്‍ക്കുന്നത് അവര്‍കൂടി ഉള്ളതിനാലാണ്. അവര്‍ക്കും നമുക്കും തുല്യനീതിയും അവകാശവും വേണ്ടേ?
പുതുതായി നിര്‍മിക്കുന്ന ഒരു വിമാനത്താവളത്തിന്റെ പശ്ചാത്തലത്തില്‍ ഈ നോവല്‍ അതിലേക്ക് നമ്മുടെ ശ്രദ്ധയെ നയിക്കുന്നു. കുട്ടികളില്‍ സഹാനുഭൂതിയും പ്രകൃതിസ്‌നേഹവും നൈര്‍മല്യവും നിറയ്ക്കും ഈ ‘മയില്‍പ്പീലികള്‍.’ രണ്ടാം പതിപ്പ്. വില 100രൂപ

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344