നമ്മൾ ജനങ്ങൾ - ശാസ്ത്ര കലാജാഥ 2019 പര്യടനമാരംഭിച്ചു.
നവോത്ഥാനത്തിന്റെ ഓർമപ്പെടുത്തലും ദേശസ്നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം...
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
ബാലസാഹിത്യം എന്നു കേട്ടാല്‍ മിക്കവരും പെട്ടെന്ന് ഓര്‍ക്കുക പഞ്ചതന്ത്രകഥകളും ടോള്‍സ്റ്റോയി കഥകളും പുരാണകഥകളും തെന്നാലിരാമന്കഥകളും ഒക്കെയാവും. കൂട്ടത്തില്‍ നാടോടിക്കഥകളെ ചേര്‍ക്കും. പിന്നെ, ലോകക്ലാസിക്കുകളുടെ പുനരാഖ്യാനം - തീര്‍ന്നു. കഥകള്‍ ഉപദേശകവേഷം കെട്ടണം, സന്മാര്ഗങ്ങള് പഠിപ്പിക്കണം, ഗുണപാഠങ്ങള്‍ നല്‍കണം...
എന്നാല്‍, കുട്ടികള്‍ ജീവിക്കുന്ന ഒരു ലോകമുണ്ട്. അവരുടെ വികാരവിചാരങ്ങളുണ്ട്. സങ്കടങ്ങളും സന്തോഷങ്ങളുമുണ്ട്. അവരുടെ വിഭിന്നങ്ങളായ ആവിഷ്കാരങ്ങളുണ്ട്. ഇതൊക്കെ കുട്ടിക്കഥകളില്‍ വരേണ്ടേ?
വരണം. കുട്ടി ഇന്നലെയെ അറിഞ്ഞാല്‍ പോര, ഇന്നിനെയും അറിയണം. ഇന്നത്തെ മനുഷ്യരെ അറിയണം. അവരുടെ അനുഭവങ്ങളും അനുഭൂതികളും പങ്കുവയ്ക്കണം. ‘അപു ആറ് ബി’ അങ്ങനെയുള്ള രചനയാണ്. കുട്ടികളെയും മുതിര്‍ന്നവരെയും ആര്‍ദ്രതയുടെ നൂലില്‍ കോര്ത്തെടുക്കുന്നതാണ് ഈ പുസ്തകം.
കുട്ടിക്കാലം മുതല്‍ യുറീക്കയുടെ കൂട്ടുകാരിയും പങ്കാളിയുമായ നയനതാര എന്‍ ജിയുടേതാണ് രചന.
‘അപു ആറ് ബി’ അഭിമാനത്തോടെ, സന്തോഷത്തോടെ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
പുസ്തകത്തിന്റെ രണ്ടാം പതിപ്പാണിത്. വില 60 രൂപ
Head Office
Parishad Bhavan
Guruvayoor Road
Thrissur 680004
Tel: 0487-2381344