Posted Wed, 06/09/2010 - 00:34 by psr
കേരളത്തിലെ ഭൂവിനിയോഗത്തിന് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും നിയന്ത്രണം ശക്തിപ്പെടുത്തുന്ന രൂപത്തില്‍ നിയമനിര്‍മാണം നടത്തുകയും നടപ്പാക്കുകയും വേണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കിനാലൂര്‍ റോഡ് നിര്‍മ്മാണം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി, ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ദേശീയപാത എന്നീ വിഷയങ്ങളിലെ പരിഷത് നിര്‍ദ്ദേശങ്ങളും ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും ഈ നിവേദനത്തില്‍ അടങ്ങിയിരിക്കുന്നു.
Posted Wed, 06/09/2010 - 00:00 by psr
കുറ്റക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ നല്കിക്കൊണ്ട്, നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഭോപ്പാല്‍ കേസിലെ വിധി നീതിന്യായ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. മറ്റെന്തിനും മീതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമിടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അവികസിതരാജ്യങ്ങളിലെ ജനങ്ങളൊടു കാണിക്കുന്ന നീതി നിഷേധത്തിന്റെയും ക്രൂരതയുടെയും ഉത്തമോദാഹരണമാണ് ഭോപ്പാലിലെ കൂട്ടക്കൊല.
Posted Thu, 04/15/2010 - 19:24 by admin
തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് 'ഭൂമി പൊതുസ്വത്ത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് മുഖ്യാതിഥിയാകും.
Posted Thu, 04/15/2010 - 19:02 by admin
Posted Sat, 03/20/2010 - 11:43 by Harikumar K
Kerala Sathra sahithya parishad Oachira Mekhala committe is organising an open seminar about the development of National hiway from Cherthal to Kazhakuttam titled "Desiyapatha BOT pathayo?Swakarya pathayo.?" at 4 pm on saturday 20.03.2010 at Vavvakvu Jn., in National hiway. The main paper is presented by Sri. Monahan Manalil, Director, STED and representatives of political prties and other organizations will participate in discussions.
Posted Thu, 01/14/2010 - 18:16 by admin
ജനവരി 15ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം കാണാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് വര്‍ക്കല മേഖല അവസരം ഒരുക്കുന്നു. വര്‍ക്കല മേഖലയിലെ 14 യൂണിറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണട ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995532223, 9446272118, 9387950759
Posted Wed, 01/13/2010 - 12:56 by admin
Posted Fri, 12/25/2009 - 23:51 by admin
Copenhegan What next?
The stand taken by the Developed countries who are responsible for more than 70 percent of the worlds man-made CO2 emission is highly deplorable and poses severe threat to the very existence of life in the earth. What should be the stand taken by the devloping countries and the people of the Developed countreis?
Posted Mon, 10/12/2009 - 18:36 by admin
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളസമൂഹം സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രോഗികള്‍ക്ക് മെച്ചപ്പെട്ട സൌജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും ഈ തീരുമാനം. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും ചില രാഷ്ട്രീയ- സാമൂഹിക സംഘടനകളും വരെ അട്ടിമറിക്കായി രംഗത്തിറങ്ങിയിരിക്കയാണ്.
Posted Mon, 08/17/2009 - 17:34 by admin
KSSP observes August 20 as H1N1 Campaign day in the state. Corner meetings, Awareness campaigns, Pamphlet distribution etc. will be the major activities.