Posted Sun, 08/29/2010 - 23:00 by psr
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല സെപ്തംബര്‍ 4, 5 തീയതികളില്‍ ഐ ആര്‍ ടി സി യില്‍ നടക്കും. മലയാളം കംപ്യൂട്ടിങ്, ബ്ലോഗിങ്, ഉബുണ്ടു ഇന്സ്റ്റലേഷനും പ്രവര്‍ത്തനവും, പിരഷത്ത് സൈറ്റ് മാനേജ്മെന്റ് എന്നിവയില്‍ പ്രായോഗിക പരിശീലനവും ഐ.ടി യുടെ സമകാലിക പ്രാധാന്യം സംബന്ധിച്ച ക്ലാസുമാണ് ഉള്ളടക്കം. ഒരു ജില്ലയില് നിന്ന് മൂന്നുപേര് പങ്കെടുക്കും. പുറമേ പങ്കെടുക്കാന് താത്പര്യമുള്ളവര്‍ psrajasekharan@gmail.com വിലാസത്തില് ബന്ധപ്പെടുക.
കാര്യപരിപാടി അറ്റാച്ചുമെന്റില്‍ വായിക്കുക
Posted Sun, 08/29/2010 - 22:38 by psr
for more details click to http://ksspmeetup.blogspot.com/
ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു. പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സി.പി നാരായണന്‍, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ആര്‍.വി.ജി മേനോന്‍, ലിംഗപദവിയെക്കുറിച്ച് മിനി സുകുമാരന്‍ എന്നിവര്‍ വിഷായവതരണം നടത്തി.
Posted Sun, 08/29/2010 - 22:36 by psr
മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക - സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം
Posted Fri, 08/27/2010 - 20:18 by psr
സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം - ഡോ. സി.ടി.എസ്. നായര്‍
സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളുടെ എണ്ണം കൂടും തോറും കേരളം മറ്റ് സംസ്ഥാനങ്ങളേയും രാജ്യങ്ങളേയും ആഹാരം, വസ്ത്രം തുടങ്ങിയ അടിസ്ഥാനആവശ്യങ്ങള്‍ക്കായി ആശ്രയിച്ചു കൊണ്ടിരിക്കുന്നു.
Posted Fri, 08/27/2010 - 20:06 by psr
Sustainable development could only be acheived through a Green Economy, said Dr.C T S Nair, Noted Economist and former economic expert in the FAO, a U N Subsidiary. He was inaugurating the KSSP State Cadre Camp 2010 at the Nayathode Higher Secondary School, Angamali near Cochin. Kerala is passing through drastic changes and the number of cities and towns in the State is increasing year by year. This has created a situation that Kerala has to depend more and more the other states for its food and other primary needs. The increasing population density is causing uncontrollable level of consumption. This is creating a situation that the unlawful economic transactions are incrasing day by day.
Posted Wed, 08/18/2010 - 23:43 by alappuzha
45 മീറ്ററില്‍ ബി.ഒ.ടിപ്പാത നിര്‍മ്മിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം
Posted Fri, 08/13/2010 - 18:26 by psr
ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്ത്തക ക്യാംപ് 2010 ആഗസ്റ്റ് 27, 28,29 തീയതികളില്‍ അങ്കമാലിയില്‍ നടക്കും. വിവിധ ജില്ലകളില് നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. പരിഷത്ത് സംഘടനാരേഖ, വികസനം, ആരോഗ്യം, പരിസ്ഥിതി, ജന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളാണ് ക്യാംപില്‍ പ്രധാനമായി ചര്‍ച്ച തചയ്യുക.
പ്രോഗ്രാം നോട്ടീസ് കാണുക.
Posted Sun, 08/01/2010 - 18:25 by psr
വിജ്ഞാനോത്സവം പഞ്ചായത്തുതലം
ആഗസ്റ്റ് - 14 ന്
കുട്ടികള്‍ മുന്‍കൂട്ടി ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങള്‍
എല്‍.പി.വിഭാഗം
പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെ തന്നെ വര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങളേയും ജന്തുക്കളേയും ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. സസ്യങ്ങള്‍ ഇതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടില്‍ കാണുന്നതും നട്ടുവളര്‍ത്തുന്നതുമായ ചെടികള്‍ ഏതെല്ലാം തരത്തിലാണ് പ്രത്യുല്പാദനം ലടത്തുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തണം. (ചെടിയുടെ പേര്, കുറ്റിച്ചെടിയാണോ മരമാണോ ഇഴവള്ളിയാണോ... തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്. ) ഇതില്‍ നിന്നും നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം ?
Posted Sun, 08/29/2010 - 22:58 by psr
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല ഐ ടി ശില്പശാല സെപ്തംബര്‍ 4, 5 തീയതികളില്‍ ഐ ആര്‍ ടി സി യില്‍ നടക്കും. മലയാളം കംപ്യൂട്ടിങ്, ബ്ലോഗിങ്, ഉബുണ്ടു ഇന്സ്റ്റലേഷനും പ്രവര്‍ത്തനവും, പിരഷത്ത് സൈറ്റ് മാനേജ്മെന്റ് എന്നിവയില്‍ പ്രായോഗിക പരിശീലനവും ഐ.ടി യുടെ സമകാലിക പ്രാധാന്യം സംബന്ധിച്ച ക്ലാസുമാണ് ഉള്ളടക്കം. ഒരു ജില്ലയില് നിന്ന് മൂന്നുപേര് പങ്കെടുക്കും. പുറമേ പങ്കെടുക്കാന് താത്പര്യമുള്ളവര്‍ psrajasekharan@gmail.com വിലാസത്തില് ബന്ധപ്പെടുക.
വിശദമായ കാര്യപരിപാടി തുടര്‍ന്ന് അറിയിക്കും.
Posted Sun, 08/29/2010 - 00:02 by navaneeth