Posted Fri, 12/18/2009 - 11:36 by sivahari
സുഹൃത്തുക്കളെ അറിവിന്റെ സ്വാതന്ത്ര്യം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ന്റെ വിജയിതിനായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന DAKF എന്ന sangadana യുടെ Alappuzha കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ഥലവും തീയതിയും ഉടന്‍ അറിയിക്കാം. പങ്കെടുത്തുവിജയിപ്പിക്കുക.
Posted Wed, 08/05/2009 - 01:25 by admin
Pl download the address and phone numbers of office bearers of KSSP Alappuzha District Committee
Posted Tue, 08/04/2009 - 13:28 by rsivaramapillai
ആലപ്പുഴ ജില്ലയില്‍ ആഗസ്റ്റ് 2 ന് നടത്തിയ മാസികാ പ്രചാരണത്തില്‍ 1250 വാര്‍ഷിക വരിക്കാരെ കണ്ടത്താന്‍ കഴിഞ്ഞു. എല്ലാ മേഖലകളിലും പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ആഗസ്റ്റ് 8,9 തീയതികളിലും പ്രചാരണം നടത്തുവാന്‍ തീരുമാനിച്ചു.
Posted Mon, 07/27/2009 - 22:44 by rsivaramapillai
ലോകമെങ്ങും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട "കേരള ആരോഗ്യ മാതൃക" ഇന്ന് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകമായി, കുറഞ്ഞ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിക്കുന്ന ഒരുകൂട്ടം രോഗങ്ങള്‍ ഒരു വശത്തും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പിടിപെടുന്ന രോഗങ്ങള്‍ മറുവശത്തും. രണ്ടും ഏറെ ഗൗരവത്തോടെ കാണേണ്ടവയാണ്.
Posted Wed, 07/22/2009 - 22:36 by rsivaramapillai
ആലപ്പുഴ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാരുടെ ഒത്തുചേരല്‍ ജൂലൈ 21-ന് പരിഷദ്ഭവനില്‍ നടന്നു. 14 പേര്‍ പങ്കെടുത്തു. വ്യക്തിപരമായ അസൗകര്യങ്ങളാല്‍ ബാക്കിയുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലന്നറിയിച്ചിരുന്നു. ഓരോരുത്തരും കഴിഞ്ഞകാല പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ചു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു.
Posted Thu, 01/29/2009 - 13:07 by rsivaramapillai
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കായകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ പുല്ലുകുളങ്ങര എന്‍.ആര്‍. പി.എം.ഹയര്‍ സെക്കന്ററി സ്കൂളില്‍ സയന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എസ്സ്. ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രസിദ്ധ കഥകളി ചെണ്ട വിദഗ് ദ്ധനുംമായ ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, 'ബയോ ടെക് നോളജി മനുഷ്യജീവിതത്തില്‍ എങ്ങനെ പ്രയോജനം ചെയ്യുന്നു' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടാണു ഉദ് ഘാടനം നിര്‍വഹിച്ചത്.
Posted Sat, 01/24/2009 - 19:28 by rsivaramapillai
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലാ വാര്‍ഷികം പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം.ഹൈസ്കൂളില്‍ നടന്നു. മേഖലാ പ്രസിഡന്റ് ശ്രി.കെ.സി.ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ശ്രി. സി.എസ്സ്.ജയന്‍ റിപ്പോര്‍ട്ടും ട്രഷറര്‍. ശ്രി.എച്ച്.എം.രമേശ് കുമാര്‍ കണക്കും അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി.ശ്രി. റജി സാമുവല്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്രസാംസ്കാരികോത്സവത്തിനു നടത്തുവാന്‍ തീരുമാനിച്ച പരിപാടികള്‍ തുടര്‍ന്നു നടത്തുവാന്‍ തീരുമാനിച്ചു.
Posted Fri, 11/28/2008 - 20:36 by rsivaramapillai
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കണ്ടല്ലൂരില്‍ രക്ഷാകര്‍ത്തൃ സംഗമം നടന്നു. മാടമ്പില്‍ ഗവ: യൂപി സ്കൂളില്‍ നടന്ന സംഗമത്തില്‍ നൂറില്‍ പരം പേര്‍ പങ്കെടുത്തു. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പ്രമേഹത്തെപ്പറ്റി സംഗമത്തില്‍ വിശദീകരിച്ചു. കുട്ടികളുടെ ഭക്ഷണം, പഠനത്തില്‍ രക്ഷാകര്‍ത്താക്കളുടെ പങ്ക്, കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിന് രക്ഷാകര്‍ത്താക്കള്‍ എന്തൊക്കെ ചെയ്യണം തുടങ്ങിയ വിഷയങ്ങളേ പറ്റിയുള്ള ക്ലാസും ചര്‍ച്ചയും നടക്കുകയുണ്ടായി.
Posted Tue, 11/25/2008 - 19:24 by rsivaramapillai
കായംകുളം;- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി "കണ്ടല്ലൂര്‍--പച്ചക്കറി സ്വയംപര്യാപ്തമാകുക" എന്ന മുദ്രാവാക്യവുമായി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ ചേര്‍ന്ന കര്‍ഷക സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.എസ്സ്.എസ്സ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീ. ആര്‍.ശിവരാമ പിള്ള, അഡ്വ;എന്‍.രാജഗോപാല്‍ (പഞ്ചായത്തു മെമ്പര്‍), ശ്രീ.സി.അജികുമാര്‍ (കര്‍ഷക സംഘം-സെക്രട്ടറി), കൃഷി ഓഫീസര്‍ ശ്രിമതി. പി.സുമാറാണി തുടങ്ങിയവര്‍ സംസാരിച്ചു.
Posted Tue, 11/25/2008 - 19:21 by rsivaramapillai

കേരളം ആദ്യം നേടിയതു രാഷ്ട്രീയ സാക്ഷരത - പ്രൊഫ: കെ.പാപ്പുട്ടി.