Posted 7 May, 2013 - 09:49 by Babuji Rajan
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്യാമ്പടക്കം വിപുലമായ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ യുവസമിതി യോഗം തീരുമാനിച്ചു. പരിഷത്തിന്റെ സുവര്‍ണ ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് പരിസ്ഥിതിദിനത്തില്‍ ക്യാമ്പസുകള്‍ തെരഞ്ഞെടുത്ത് വൃക്ഷത്തെ നടും. ജൂണ്‍ അഞ്ചിന് ആരംഭിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ കോളജുകള്‍, സ്കൂളുകള്‍, ടിടിഐകള്‍ കേന്ദ്രീകരിച്ച് നടത്തും. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
Posted 7 May, 2013 - 09:42 by Babuji Rajan
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വൈക്കത്ത് ഞായറാഴ്ച ( മെയ് 5) സായാഹ്നത്തിൽ കരിവെള്ളൂരിന്റെ കാവ്യസന്ധ്യ അരങ്ങേറി ടൌണ്‍ എൽ . പി സ്കൂളിൽ നടന്ന കാവ്യസന്ധ്യ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു.
സ്വതന്ത്രബോധവും മണ്മറഞ്ഞു പോയ ധീരരുടെ കെടാത്ത തീയും നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട് മാത്രമേ കവിതപാടാവു എന്ന തിരിച്ചറിവ് വർത്തമാന കാലത്ത് ഉണ്ടാവണം എന്നുള്ള ആഹ്വാനത്തോടെ ആണ് അദ്ദേഹം കവിതകള ആലപിച്ചത് . ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിരുന്ന ശാസ്ത്ര കലാജാഥകളിലെ കവിതകള ആണ് അദ്ദേഹം പാടിയത് .
Posted 2 March, 2013 - 07:09 by Babuji Rajan
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ യുണിറ്റ് വാര്‍ഷികം നടന്നു വൈക്കം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ യുണിറ്റ് വാര്‍ഷികം 17 നു ഗവ: ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. പ്രസിഡന്റ് ശ്രീ . എന്‍ മോഹനന്‍ മാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ. സുധീഷ് .എസ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീ . കെ. രാജന്‍ യുണിറ്റ് രേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് : ശ്രീ . സുധീഷ് . എസ് വൈസ് പ്രസിഡന്റ് : ശ്രീ . ജയപ്രകാശ് സെക്രട്ടറി : ബാബുജി കെ . ആര്‍ ജോയിന്റ് സെക്രട്ടറി: ശ്രീ. ടി.ജി . പ്രേംനാഥ് എന്നിവരെയും എട്ടംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു
Posted 22 July, 2012 - 14:28 by Babuji Rajan
ടി.വി.പുരം : വൈക്കം മേഖലയിലെ ടി.വി.പുരം യുണിറ്റില്‍ '
Posted 14 June, 2012 - 23:17 by Babuji Rajan
ആകാശ കാഴ്ച വിസ്മയമായി
പ്രപഞ്ചത്തില്‍ അത്യപൂര്‍വ്വമായി സംഭവിച്ച ശുക്രസംതരണത്തെ ആവേശ പൂര്‍വ്വം ആണ് ജനങ്ങള്‍ എതിരേറ്റതു.
ഈ നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണം ആണ് 6 നു കടന്നു പോയത്. ഇതിനു വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത് വിപുലമായ ക്രമീകരണങ്ങള്‍ ജില്ലയില്‍ എമ്പാടും ചെയ്തിരുന്നു.
ശുക്രസംതരണത്തിന്റെ വിശതാംശങ്ങള്‍ ഉള്‍കൊള്ളിച്ച സി.ഡി ഇ- മെയില്‍ ആയും നേരിട്ടും പരിഷത്, സ്കൂള്‍ തുറന്ന ദിവസം തന്നെ മിക്കവാറും എല്ലാ സ്കൂളുകളിലും എത്തിച്ചിരുന്നു. വൈക്കം , കോട്ടയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ശുക്രസംതരണത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
Posted 18 May, 2011 - 15:11 by sivahari
മേയ് 15ആം തീയതി വാഴൂര്‍ മേഖലയിലെ കൂരോപ്പടയില്‍ വച്ച് ബാലവേദി ജില്ലാ ശില്പശാല നടന്നു. 25 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. മേഖല സെക്രട്ടറി ബാലാജി സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. ഡോ. എം ജി ഗോപാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത അമല്‍, ചിക്കു എന്നീ കൂട്ടുകാര്‍ക്ക് സമ്മാനം നല്കി അനുമോദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. വിദ്യാഭ്യാസ സബ്കമ്മററി കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, അംബരീഷ് , ചിക്കു എന്നിവര് അവലോകനം നടത്തി സംസാരിച്ചു.
Posted 18 May, 2011 - 15:09 by sivahari
കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷയ ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. മേയ് 8 ം തീയതി കോട്ടയം മോഡല്‍ ഹയര്‍ സെക്കന്ഡറി സ്കൂളില്‍ വച്ച് നടന്ന പരിപാടി ജനറല്‍ സെക്ര ട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മേല്‍ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി കെ രാജന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില് ഗ്രൂപ്പ് ചര്‍ച്ച നടത്തി പരിപാടികള്‍ക്ക് രൂപം നല്കി.
Posted 18 May, 2011 - 15:08 by sivahari
Posted 15 November, 2010 - 00:39 by psr
കേരള ശാസ്ത്ര പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര ലൈബ്രറി കോട്ടയത്ത് ജില്ലാ ലൈബ്രറി കൌണ്സില്‍ പ്രസിഡണ്ട് കെ. ആര്‍ . ചന്ദ്രമോഹന് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഡോ കെ.ഇന്ദുലേഖ, ഡോ കെ. ബാബു ജോസഫ്, ജോജി കൂട്ടുമേല്‍, വി. എസ്. മധു,
കെ. വി. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Posted 3 November, 2010 - 22:40 by sivahari
കോട്ടയം ജില്ലാ ഐ ടി ശില്പശാല ടി വി പുരം അക്ഷയ കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 31 ശനിയാഴ്ച നടന്നു. ശില്പശാല ഡോ: ബി ഇക്ബാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട ക്ലാസ്സ് എടുത്തു. വിവര സാങ്കേതിക വിദ്യയുടെ ചരിത്രം, അത് സാധാരണ ജനങ്ങള്‍ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത, അതില്‍ സ്വതന്ത്ര സോഫ്തുവെയറിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങ് ശില്പശാലയ്ക്ക് എന്തുകൊണ്ടും യോജിച്ച ഒന്നാണെന്നും, ഇതുതന്നെ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വിളിച്ചോദുന്നു എന്നും ചടങ്ങില്‍ നന്ദി പ്രകാശിപ്പിക്കവെ ജില്ല ഐ ടി സബ് കമ്മറ്റി കണ്‍വീനര്‍ ശ്രീ എസ് സുധീഷ് അഭിപ്രായപ്പെട്ടു.