state

New State Executive Members, Subcommittee Chairmen and Conveners, Magazine Editorial Board Members and Publication Committee Member of KSSP for the year 2013-14,

Pl  find in the attachment the New State Executive Members, Subcommittee Chairmen and Conveners, Magazine Editorial Board Members and Publication Committee Members of KSSP for the year 2013-14, elected by the KSSP 50th State Conference held at Kozhikkode recently.

ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ

ഡോ. എന്‍.കെ. ശശിധരന്‍ പിള്ള 
കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റായി ഡോ.എൻ.കെ. ശശിധരന്‍ പിള്ളയെയും ജനറൽ സെക്രട്ടറിയായി വി.വി. ശ്രീനിവാസനെയും പരിഷത്ത് സുവർണ ജൂബിലി സമ്മേളനം തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: ഡോ.ടി.കെ. ആനന്ദി, ടി.പി. ശ്രീശങ്കര്‍ (വൈസ് പ്രസിഡന്റ്),

പി. രാധാകൃഷ്ണൻ, പി. ഗോപകുമാർ, പി.വി. ദിവാകരന്‍ (സെക്രട്ടറിമാർ), പി.കെ. നാരായണന്‍(ട്രഷറർ),

പ്രൊഫ.എം.കെ. പ്രസാദ് (എഡിറ്റര്‍- ശാസ്ത്രഗതി), പ്രൊഫ.കെ. പാപ്പൂട്ടി (എഡിറ്റർ- യുറീക്ക), ഡോ. ബാലകൃഷ്ണന്‍ ചെറൂപ്പ (എഡിറ്റർ- ശാസ്ത്രകേരളം).


New Office Bearers for KSSP

TheKSSP  50th Conference held at Kozhikkode from 9th May to 12th May has elected the following as its new office bearers for the year 2013-14.

President                     -Dr. N K Sasidharan Pillai  9446517362

Vice Presidents             - T.KAnandi  0494-2401496 9495864250

                                   - Sreesankar T P .... 0482-9257493 9447038195                           

General Secretary        - Sreenivasan V V. 0460-2240154 9495938195

Secretaries                   - Divakaran P V 0490-2474077 9447767724

                                   -P Radhakrishnan  0480-2644010 9447388680

                                   - Gopakumar P  9895194781

Treasurer                    - P K Narayanan  0466-2271048  9446530271

 

സ്വന്തമായി വിഭവങ്ങള്‍, സ്വന്തമായി ഊര്‍ജ്ജം സമ്മേളനത്തിനു സവിശേഷതകള്‍ ഏറെ

കോഴിക്കോട്‌ സാമൂതിരി ഹയര്‍ സെകന്ററി സ്‌കൂളില്‍ നടക്കുന്ന കേരള ശാസ്‌ത്രസഹിത്യ പരിഷത്ത്‌ സമ്മേളനം സംഘാടനത്തിലെ ലാളിത്യം കൊണ്ടും ഉള്ളടക്കത്തിലെ പ്രൗഢി കൊണ്ടും മാത്രമല്ല മറ്റു പല വിധത്തിലും സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. പരിഷത്ത്‌ പ്രവര്‍ത്തകര്‍ സ്വന്തമായി കൃഷി ചെയ്‌ത്‌ ഉണ്ടാക്കിയതായിരുന്നു അരിയും പച്ചക്കറിയും എല്ലാം. അതിലേറെ സവിശേഷത സമ്മേളനത്തിനാവശ്യമായ വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്നും ഉത്‌പാദിപ്പിച്ചതാണ്‌. വേങ്ങേരിയിലെ നിറവ്‌ റസിഡന്‍സ്‌ അസോസിയേഷനാണ്‌ ഇതിനാവശ്യമായ സാങ്കേതിക വിദ്യ നല്‍കിയതെന്ന്‌ ജനറല്‍ കണ്‍വീനര്‍ ടി.പി. സുകുമാരന്‍ പറഞ്ഞു. സമ്മേളന നടത്തിപ്പിലെ ഈ സവിശേഷതകള്‍ മറ്റു പ്രസ്ഥാനങ്ങളും മാതൃകയാക്കണമെന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ എ. പ്രദീപ്‌ കുമാര്‍ എം.എല്‍.എ. പറഞ്ഞു.

Parishad State Conference begins in a Jubilant Mood

പരിഷത്ത് സുവര്‍ണജൂബിലി വാര്‍ഷികത്തിന് തുടക്കമായി

ലളിതവും പ്രൗഢവുമായ ഉദ്ഘാടനച്ചടങ്ങോടെ കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ അന്‍പതാം വാര്‍ഷികത്തിന് കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. എം വിജയന്‍, ഹൈദരാബാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷനിലെ ഡോ. മഹ്ത എസ് ബാംചി, ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞന്‍ ഡോ. സത്യജിത്ത് രഥ് എന്നിവര്‍ പ്രതീകാത്മകമായി പരിഷത്ത് പതാകകള്‍ 50 ബാലവേദി കുട്ടികള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
സമ്പദ്ഘടന മുഴുവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അക്രമാസക്തമായ മുതലാളിത്തവും അതിന്റെ കൂടപ്പിറപ്പായ ഉപഭോഗാസക്തിയും കേരളത്തിന്റെ പരിസ്ഥിതിയെയും പ്രകൃതിയെയും തകര്‍ക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. എം വിജയന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന മദ്യാസക്തിയും സ്വര്‍ണഭ്രമവും മറ്റും അതിന്റെ ഭാഗമാണ്. ഈ ഉപഭോഗാസക്തിക്കെതിരെ ശാസ്ത്രത്തിന്റെ അടിത്തറയിലൂന്നിയ ഒരു നവോത്ഥാന പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ പരിഷത്ത് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ശാസ്ത്രവും വനിതകളും' എന്ന വിഷയത്തെക്കുറിച്ച് ഡോ. മഹ്ത എസ് ബാംചിയും 'ശാസ്ത്രസാങ്കേതിക വിദ്യകളും ബൗദ്ധിക സ്വത്തവകാശവും' എന്ന വിഷയത്തില്‍ ഡോ. സത്യജിത്ത് രഥും സംസാരിച്ചു.
പരിഷത്ത് പ്രസിഡണ്ട് കെ ടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അന്‍പതു വര്‍ഷത്തെ അനുഭവങ്ങള്‍ പരിശോധിച്ച് സാമൂഹിക നീതിയും സുസ്ഥിരതയും ഉറപ്പാക്കുന്ന ഒരു പുതിയ കേരളത്തിനായുള്ള നയങ്ങള്‍ക്കും പ്രവര്‍ത്തന പരിപാടികള്‍ക്കും രൂപം നല്‍കുമെന്നും പരിഷത്ത് പ്രസിഡണ്ട് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ, പരിഷത്ത് ജനറല്‍ സെക്രട്ടറി ടി കെ ദേവരാജന്‍, മുന്‍മന്ത്രിയും കൗണ്‍സിലറുമായ എം ടി പത്മ, മുന്‍ മന്ത്രി ബിനോയ് വിശ്വം, ജനറല്‍ കണ്‍വീനര്‍ ടി പി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ ജില്ലകളില്‍ നിന്നായി 500ലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് ശാസ്ത്രജാഥയും പൂര്‍വകാലപ്രവര്‍ത്തക സ്മൃതിസംഗമവും നാടകവും നടന്നു

പരിഷത്ത് സുവര്‍ണ ജൂബിലി വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണ ജൂബില വാര്‍ഷികം  മേയ് 10, 11, 12 തീയതകളില് കോഴിക്കോട് തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. ഒന്പതാം തീയതി  ശാസ്ത്രം സാമൂഹികവിപ്ലവത്തിന് എന്ന ദേശീയ സെമിനാറ് സമ്മേളനത്തിന് മുന്നോടിയായ നടക്കും.

ഡോ. എം. വിജയന്‍ ( Modern Biology and Its Societal Implications), ഡോ. മഹ്ത എസ്. ബാംചി ( Science and Women) ഡോ. സത്യജിത് രത് ( Science Technology & Intellectual Property) എന്നിവര്‍ മൂന്ന് വിഷ‍യങ്ങളില്‍ നടത്തുന്ന ഉദ്ഘാടന ക്ലാസ്സുകളോടെയാണ് സമ്മേളനം ആരംഭിക്കുക.  വിശദമായ അജണ്ട ചുവടെ ചേര്‍ക്കുന്നു..

മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്തമാര്‍ഗങ്ങള്‍: പ്രദര്‍ശനം29 നു തുടങ്ങും

    
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന സംഗമത്തോടനുബന്ധിച്ച്  നടക്കുന്ന പ്രദര്‍ശനം ഇന്നുച്ചമുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിക്കും. മാലിന്യ സംസ്‌കരണത്തിനും ബയോഗ്യാസിനും സഹായിക്കുന്ന വിവിധതരം പ്ലാന്റുകള്‍, ജലശുചിത്വത്തിനുള്ള മാതൃകകള്‍, സോളാര്‍ മാതൃകകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങള്‍, ചൂടാറാപ്പെട്ടി, പുകശല്യമില്ലാത്ത പരിഷത്ത് അടുപ്പ്, കുടുംബശ്രീ ഉത്പന്നങ്ങള്‍, പരിഷത്ത് പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. ശാസ്ത്രസാഹിത്യ പരിഷത്ത്,  നബാര്‍ഡ് സഹായത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍, പാലക്കാട് ഐ.ആര്‍.ടി.സി.,  എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കെ.എസ്.ഇ.ബി., കാനറാ ബാങ്ക്, ഭൂജല വകുപ്പ്, ശുചിത്വമിഷന്‍, ലാന്‍ഡ് യൂസ് ബോര്‍ഡ്, വേള്‍ഡ് വൈഡ് ഫണ്ട്, തണല്‍ തുടങ്ങി വിവിധ ഏജന്‍സികളും സംഘടനകളും പങ്കെടുക്കും.   മേയ് ഒന്നുവരെ രാവിലെ 10 മണിമുതല്‍ വൈകിട്ട് എട്ടുവരെ പ്രദര്‍ശനം കാണാം. പ്രവേശനം സൗജന്യമാണ്.

 

വികസനസംഗമം: പ്രദര്‍ശനവും പ്രീകോണ്‍ഫറന്‍സും ഇന്നു (29.04.13) മുതല്‍; ഉദ്ഘാടനം നാളെ (30.04.13)

വികസനസംഗമം: പ്രദര്‍ശനവും പ്രീകോണ്‍ഫറന്‍സും ഇന്നു (29.04.13) മുതല്‍; ഉദ്ഘാടനം നാളെ (30.04.13)
    
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന സംഗമത്തിന്റെ പ്രീകോണ്‍ഫറന്‍സും സുസ്ഥിര ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കും.    
ഉച്ചതിരിഞ്ഞ് ഒന്നരമണിക്ക് ഊര്‍ജസംരക്ഷണം, മാലിന്യ സംസ്‌കരണം ജല സംരക്ഷണം തുടങ്ങിയവയിലെ നൂതനമാതൃകകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് ഡോ. കെ. പി. കണ്ണന്റെ അധ്യക്ഷതയില്‍ സംഗമത്തില്‍ അവതരിപ്പിക്കുന്ന പൊതു സമീപന രേഖ ചര്‍ച്ച ചെയ്യുന്ന പ്രീകോണ്‍ഫറന്‍സ് നടക്കും.
നാളെ (ഏപ്രില്‍ 30 )  രാവിലെ 10 ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ആഡിറ്റോറിയത്തില്‍ പ്രൊഫ. മാധവ്  ഗാഡ്ഗില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.പി.കണ്ണന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ ഡോ. വെങ്കിടേഷ് ആത്രേയ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫസര്‍ ടി. പി. കുഞ്ഞിക്കണ്ണന്‍ സമീപന രേഖ അവതരിപ്പിക്കും. സി.പി.നാരായണന്‍ എം.പി., എം.എല്‍.എ. മാരായ ഡോ.തോമസ് ഐസക്, വി.ഡി.സതീശന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, ഡോ.വി.എസ്.വിജയന്‍ എന്നിവര്‍ സമീപനരേഖയോട് പ്രതികരിച്ചു സംസാരിക്കും. പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ.ദേവരാജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.എസ്.രാജശേഖരന്‍ നന്ദിയും പറയും,
 ഉച്ചതിരിഞ്ഞ് ഭക്ഷ്യ സുരക്ഷ, പ്രകൃതി  സുരക്ഷ, ജലസുരക്ഷ, ഊര്‍ജം, ഗതാഗതം, ഉപജീവനസുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏഴു സെമിനാറുകള്‍ നടക്കും. വൈകിട്ട് അഞ്ചിന് കൃഷി, മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, സൂക്ഷ്മസംരംഭങ്ങള്‍ എന്നിവ സംബന്ധിച്ച് കേരളത്തിലെ വിവിധ വികസന മാതൃകകള്‍ അവതരിപ്പിക്കുന്ന സെഷന്‍ സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.  വി. ശിവന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ പി അംബു അവതരിപ്പിക്കുന്ന മത്സ്യഗന്ധി  നാടകം അരങ്ങേറും.
മേയ് ഒന്നിന് നെല്ലുത്പാദനം, ധാന്യേതരവിളകളുടെ ഉത്പാദനം, പാലുത്പാദനം-കേരളത്തിന്റെ സാധ്യതകള്‍, മാംസം-മുട്ട-മത്സ്യോത്പാദനം, കാര്‍ഷിക ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാര്‍ഷിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ഭൂവിനിയോഗത്തിലെ മാറ്റങ്ങളും പരിസ്ഥിതിയും, വനപരിസ്ഥിതിയിലെ മാറ്റങ്ങളും അതിജീവനസാധ്യതകളും,  ഖനനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ജലസ്രോതസ്സുകളുടെ മാറ്റങ്ങള്‍, ജലവിതരണ രംഗത്തെ പ്രവണതകള്‍, റോഡ് ഗതാഗതം, റെയില്‍-ജല ഗതാഗതം, ഊര്‍ജ ഉത്പാദനവും സംരക്ഷണവും: കേരളത്തിന്റെ സാധ്യതകള്‍, കാര്‍ഷികമേഖലയുടെ നവീകരണവും പുതിയ തൊഴില്‍ സാധ്യതകളും, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികീകരണവും തൊഴില്‍ സാധ്യതകളും, അസംഘടിതമേഖലയും തൊഴില്‍ രംഗവും, ഐ.ടിയും  തൊഴില്‍ സാധ്യതകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ശില്പശാലകള്‍ നടക്കും.
നാനൂറു പേര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി നുറ്റിമുപ്പതു വിദഗ്ധര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.  
മേയ് ഒന്നിന് വൈകിട്ട് 3.45 ന് സമാപനസമ്മേളനത്തില്‍  പരിഷത്ത് പ്രസിഡന്റ് കെ.ടി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡോ. ആര്‍.വി.ജി. മേനോന്‍, എം. എല്‍.എ മാരായ എം.എ. ബേബി, കെ.മുരളീധരന്‍, മുന്‍മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കുട്ടി അഹമ്മദ് കുട്ടി,  എന്നിവര്‍ പങ്കെടുക്കും,

പാലക്കാട്‌ ജില്ല സമ്മേളനം 2013

പരിഷദ് പാലക്കാട്‌ ജില്ല സമ്മേളനം ഏപ്രിൽ 20 21 തിയ്യതികളിലായി തൃത്താലയിൽ വച്ച് നടന്നു. ഡോ അനിൽ സകരിയ കാലാവസ്ഥ വ്യതിയാനം ജീവന്റെ ഭാവി എന്ന വിഷയത്തിൽ ക്ലാസെടുത് സമ്മേളനം ഉദ്ഖാടനം ചെയ്തു. പുതിയ ഭാരവാഹികൾ എം എം പരമേശ്വരൻ (പ്രസിഡണ്ട്‌ ) നിനിത, വിജയന് (വൈസ് പ്രസിഡണ്ട്‌) ശിവദാസ്‌ എസ് (സെക്രടറി) പ്രദീപ്‌, നാരായണൻ കുട്ടി (ജോ സെക്രടറി) സുധീർ (ട്രഷറർ). ഡോ ബി ഇക്ബാൽ രചിച്ച ഔഷധ വ്യവസായം ഇന്നലെ ഇന്ന് എന്ന പുസ്തകത്തിന്റെ ജില്ല തല പ്രകശനം അഡ്വ വി ടി ബലറാം എം എൽ എ നിർവഹിച്ചു.

കുട്ടികളുടെ സാഹിത്യ ശില്പശാല 26 മുതല്‍

സുവര്‍ണ ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് പരിഷത്ത് സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യ ശില്പശാല ഏപ്രില്‍ 26 നു തുടങ്ങും. വിശദാംശങ്ങള് അറ്റാച്ചുമെന്റില്‍ വായിക്കുക.

Syndicate content