state

പദയാത്ര ഉത്ഘാടനം

സംസ്ഥാന പദായത്ര ഉത്ഘാടനം

ഏറെ പുകഴ്ത്തപ്പെട്ട കേരളവികസന മാതൃകയുടെ പൊതു പന്ഥാവില്‍ നിന്ന് കേരളം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കേരള വികസനമാതൃകയാകട്ടെ ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയാലും കൂട്ടായ്മയുടെ ശക്തിയാലും നയിക്കപ്പെട്ട ഒന്നായിരുന്നു.ജാതി മത വിഭജനങ്ങള്‍ക്കുമപ്പുറം എല്ലാ മനുഷ്യര്‍ക്കും ഒത്തുചേരുവാനുള്ള പൊതു ഇടവും അത് സൃഷ്ടിച്ചിരുന്നു. ഈ രംഗവേദിയിലേക്ക് ആര്‍ത്തലച്ചു വന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ സാമ്പത്തികമായി മാത്രമല്ല; സാംസ്‌കാരികമായും രാഷ്ട്രീയമായും കേരളവികസനത്തെ ഉലച്ചു കളയുകയുണ്ടായി.

ഇംഗ്ലീഷ് മീഡിയം വിദ്യാലയം മുതല്‍ ഷോപ്പിംഗ് മാളുവരെയുള്ള ലാഭാധിഷ്ഠിത വികസന സങ്കേതങ്ങള്‍ കേരളത്തില്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പരിസ്ഥിതിത്തകര്‍ച്ച, മലിനീകരണം. തൊഴില്‍, സുരക്ഷയില്ലായ്മ, സാംസ്‌കാരിക പ്രശ്‌നങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അഴിമതി, കവര്‍ച്ചകള്‍, മദ്യാസക്തി, ഉപഭോഗപരത എന്നിവയെല്ലാമാണ് ഇതിന്റെ ഫലങ്ങള്‍. ഈ കേരളം മാറണം മറ്റൊരു കേരളം വേണം മാറ്റത്തിനായുള്ള എല്ലാവഴികളും അടഞ്ഞ് പോയിട്ടില്ല.

അധികാര വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയിലേക്ക് വളര്‍ത്തിക്കൊണ്ട്,ലഭ്യമായ ഓരോ ഇഞ്ച് ഭൂമിയേയും കൃഷിയോഗ്യമാക്കിക്കൊണ്ടും, ശാസ്ത്രീയമായ മണ്ണ് ജല പരിപാലനത്തിലൂടെയും, മാലിന്യസംസ്‌കരണത്തിലൂടെയും സാംസ്‌കാരിക കൂട്ടായ്മകളിലൂടെയും ആരോഗ്യകരമായ സ്ത്രീപുരുഷബന്ധത്തിലൂടെയും യുക്തിബോധവും ശാസ്ത്രബോധവും വളര്‍ത്തുന്നതിലൂടെയും സര്‍വ്വോപരി മാനുഷ്യാദ്ധ്വാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും ഒരു പുതിയ കേരള സൃഷ്ടിക്കുള്ള പുതുവഴികള്‍ തുറക്കാവുന്നതാണ്.
ഒരു ചെറു സംഘം ആളുകള്‍ക്ക് മാത്രമായി ചെയ്യാവുന്ന ഒന്നല്ല ഇത്.
മാറ്റം സാദ്ധ്യമാണ് എന്ന പൊതു ബോധം കേരളത്തില്‍ പാകിവളര്‍ത്തുകയെന്നതാണ് ഇതിന്റെ ആദ്യപടി. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വേണം മറ്റൊരു കേരളം എന്ന കാമ്പെയ്ന്‍ പരിഷത്ത് ആരംഭിച്ചിരിക്കുന്നത്.

ഈ വലിയ കാമ്പെയ്‌നിന്റെയും ആശയ രൂപവല്‍ക്കരണത്തിന്റെയും പ്രയാണത്തിനായി സംസ്ഥാനമെട്ടാകെ രണ്ട് കാല്‍നടജാഥകള്‍ രക്തസാക്ഷി ദിനമായ ജനുവരി 30ന് ആലുവായില്‍ സംഗമിച്ച് സമാപിക്കും. ജാഥയുടെ പ്രയാണത്തിനും മറ്റ് പ്രചാരണപരിപാടികള്‍ക്കും താങ്കളുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കാഞ്ഞങ്ങാടു നിന്നും വെങ്ങാനൂരില്‍ നിന്നും ആരംഭിക്കുന്ന ജാഥകളുടെ ഉത്ഘാടന വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഒപ്പം വിശദായ നോട്ടീസ്, പി.ഡി.എഫ് ആയി അറ്റാച്ച് ചെയ്തിരിക്കുന്നതും കാണുമല്ലോ

ആദരവോടെ,

കെ.ടി. രാധാകൃഷ്ണന്‍                     ടി. പി. ശ്രീശങ്കര്‍
പ്രസിഡന്റ്                                ജനറല്‍ സെക്രട്ടറി

                    കേരള ശാസ്ത്രസാഹിത്യ  പരിഷത്ത്

ശാസ്ത്രത്തിന്റെ സാമൂഹിക ധർമ്മം-പുസ്തകപ്രകാശനം

പുസ്തക പ്രകാശനം : ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മ്മം

സമയം : 2012 ജനുവരി 11 വൈ. 4.30 സാഹിത്യ അക്കാദമി, തൃശ്ശൂര്‍

(ജെ.ഡി ബര്‍ണലിന്റെ പ്രശസ്ത പുസ്തകം സോഷ്യല്‍ ഫങ്ഷന്‍ ഓഫ് സയന്‍സിന്റെ മലയാള പരിഭാഷ,

വിവര്‍ത്തകന്‍ : എം.സി. നമ്പൂതിരിപ്പാട്)

 

പൊന്നമ്പലമേട്ടില്‍ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്





പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ കയ്യേറ്റം അനുവദിക്കരുത്

പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുവദിക്കുവാന്‍ പാടില്ലെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുവാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമിയാണത്. മാത്രമല്ല ഈ പ്രദേശം അത്യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഉള്ളിലാണ് താനും. അവിടെ പ്രാര്‍ത്ഥനയോ ആചാരപരമായ ചടങ്ങുകളോ നടത്തുന്നത് ഇപ്പോള്‍ ശബരിമലയിലെത്തുന്നതുപോലെ ആയിരക്കണക്കിനാളുകള്‍ അവിടെ എത്തുന്നതിന് കാരണമാകും. ഇതിനായി ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയും വരും. ഇതുണ്ടാക്കാന്‍ പോകുന്ന വനനശീകരണവും പാരിസ്ഥിതിക തകര്‍ച്ചയും വലുതായിരിക്കും.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളോ, ആരാധനയോ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയതായി അറിവില്ല. തങ്ങള്‍ അവിടെ എന്തെങ്കിലും ചെയ്യുന്നതായി ബോര്‍ഡ് ഇതുവരെ സമ്മതിച്ചിരുന്നുമില്ല. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ഒരു ദിവ്യജ്യോതി പ്രത്യക്ഷപ്പെടുന്നതായാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്. ബോര്‍ഡ് നാളിതുവരെ ഇതു നിഷേധിക്കുകയോ അവിടെ ആചാരപരമായ എന്തെങ്കിലും നടക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി പൊന്നമ്പലമേട്ടില്‍ നടന്നിരുന്ന ദിവ്യജ്യോതിസ്സ് പ്രദര്‍ശനം വ്യജനിര്‍മ്മിതിയായിരുന്നുവെന്ന് പുല്ലുമേട് ദുരന്തത്തെ തുടര്‍ന്നുള്ള ബഹുജന ചര്‍ച്ചകളില്‍ നിന്ന് വെളിവായിട്ടുണ്ട്. ഇത് ബോര്‍ഡ് സമ്മതിച്ചിട്ടുമുണ്ട്. ഇതോടെ ഇനി വ്യാജമായ ഒരു പ്രവര്‍ത്തനവും പൊന്നമ്പലമേട്ടില്‍ സാദ്ധ്യമല്ലെന്ന് ബോര്‍ഡിന് വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായി അവിടെ ദീപാരാധന നടത്തുവാന്‍ ബോര്‍ഡ് തയ്യാറായിട് വരുന്നത്.

പൊന്നമ്പലമേട്ടിലേക്കുള്ള ഏത് കടന്നുകയറ്റവും നിയമവിരുദ്ധവും അനുവദിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. അതിനാല്‍ നിര്‍ദ്ദിഷ്ട ദീപാരാധനാ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണെമെന്നും അല്ലാത്തപക്ഷം വനംവകുപ്പ് ഈ പരിപാടി വിലക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

 

കെ.ടി രാധാകൃഷ്ണന്‍                        ടി. പി. ശ്രീശങ്കര്‍

(പ്രസിഡന്റ് )                              (ജന. സെക്രട്ടറി)

       കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

 

Must We Have a Different Kerala-KSSP March begins from Jan 14

Kerala Sastra Sahitya Parishad (KSSP), the pioneer People’s Science Movement in Kerala completes fifty years of its existence in 2012. All these years, it has been continuously intervening in different sectors of the State’s development; like environment, health, education, energy, gender justice, agriculture etc. Always it

Scientists Meet on Mullapperiyar Issue

Dear All,
"Scientists Meet" on Mullaperiyar issue, organized by KSSP will be held on Dec. 22 nd at Sikshak Sadan, Ernakulam. The following experts have expressed their willingness to attend this meeting. Plz contact gskssp@gmail.com for further details  

"കേരളത്തിന്റെ പരിസ്ഥിതി" സെമിനാര്‍

പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ചുതീര്‍ക്കുന്ന ഇന്നത്തെ വികസന രീതിയില്‍ നിന്നുമാറി, പ്രകൃതി സംന്തുലനത്തിന് പ്രാധാന്യം നല്‍കുന്ന, സ്ഥായിയായ കേരള വികസനരീതികള്‍ക്കായുള്ള അന്വേഷണം - "കേരളത്തിന്റെ പരിസ്ഥിതി" സെമിനാര്‍. "വേണം മറ്റൊരു കേരളം ; സാമൂഹിക വികസന ക്യാമ്പയിന്റെ" ഭാഗമായ പരിസ്ഥിതി സെമിനാര്‍ 2011 ഡിസം. 18 ന് രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഹാളില്‍ നടക്കും.

 

 

 

മറ്റൊരു കേരളം - പദയാത്രാറൂട്ട്

വേണം മറ്റൊരു കേരളം സാമൂഹികവികസന പദയാത്ര റൂട്ട്

കേരളത്തിലെ വിവിധ ജില്ലകളിലൂടെ മറ്റൊരുകേരളം - സാമൂഹികവികസന ക്യാമ്പയിന്റെ ഭാഗമായ പദയാത്ര കടന്നു പോകുന്ന ദിവസങ്ങളാണ് താഴെകൊടുക്കുന്നത്. ജനുവരി 14 ന് ആരംഭിക്കുന്ന ജാഥ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് ആലവുയില്‍ സമാപിക്കും. ഒരു ദിവസം നാലു സ്വീകരണകേന്ദ്രങ്ങളാണുണ്ടാവുക. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ - സാമൂഹ്യ- സാംസ്‌കാരിക പ്രസ്ഥാനങ്ങളെയും പൗര പ്രമുഖരെയുമെല്ലാം ബഹുജനങ്ങളെയുമെല്ലാം ഇതിലേയ്ക്ക് പരിഷത്ത് ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. 

ടി. പി. ശ്രീശങ്കര്‍, ജന. സെക്രട്ടറി

പരിഷദ് കലാജാഥകള്‍ക്കു തുടക്കമായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള വ്യാപകമായി നടത്തുന്ന വേണം മറ്റൊരു കേരളം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നു കലാജാഥകള്‍  കാസര്‍കോട് ജില്ലയിലെ മുന്നാട്, ഇടുക്കിയിലെ പൈനാവ്, പത്തനംതിട്ടജില്ലയിലെ വടശ്ശേരിക്കര എന്നിവടങ്ങളില്‍ നിന്ന് പ്രയാണമാരംഭിച്ചു. മുന്നാട് അംബികാസുതന്‍ മാങ്ങാട്, വടശ്ശേരിക്കര മുരുകന്‍ കാട്ടാക്കട, ഇടുക്കി പൈനാവില്‍ ആന്റണി മുനിയറ  എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. (ജാഥാ റൂട്ട് ഇതോടൊപ്പം താഴെ അറ്റാച്ച് ചെയ്തിരിക്കുന്ന പി.ഡി.എഫ് ഫയില്‍ നിന്നും വായിക്കാം)

ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും

കേരളം മുന്നേറുന്നത് ജീര്‍ണ്ണതയുടെ കേരളാ മോഡലിലേയ്‌ക്കോ?
മുല്ലനേഴിക്ക് സമര്‍പ്പിച്ച് ശാസ്ത്രകലാജാഥ ഡിസംബര്‍ 3ന് ആരംഭിക്കും

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മൂന്ന് ശാസ്തകലാജാഥകള്‍ 2011 ഡിസംബര്‍ മൂന്ന് മുതല്‍ 18 വരെ കേരളപര്യടനം ആരംഭിക്കുകയാണ്. പരിഷത്തിനെ സംബന്ധിച്ചിടത്തോളം, അതിന്റെ ഒരു അടുത്ത സഹയാത്രികനും ആദ്യ കലാജാഥ മുതല്‍ക്കേ അതിന്റെ രചയിതാക്കളിലും അഭിനേതാക്കളിലും പ്രധാനിയുമായിരുന്ന മലയാളത്തിലെ ശ്രദ്ധേയ കവി ശ്രീ. മുല്ലനേഴിയുടെ അകാലചരമം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട വര്‍ഷം കൂടിയാണ് 2011. അതിനാല്‍ ഈ വര്‍ഷത്തെ ശാസ്ത്രകലാജാഥ, പരിഷത്, മുല്ലനേഴിക്ക് സമര്‍പ്പിച്ചിരിക്കുന്നു. (വിശദവിവരങ്ങൾ തുടർന്ന് വായിക്കുക)

 

Mullaperiyar - Dont Create Panic; Take Urgent Steps to Reduce the Water Level.

 

Syndicate content