പരിഷത്ത് തിരുവനന്തപുരം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. നെടുമങ്ങാടിന്റെ പ്രിയപ്പെട്ട കഥാകാരനും നോവലിസ്റ്റും 2008ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പരിഷത്ത് പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച പി എ ഉത്തമന്റെ സ്മരണാര്‍ഥം ഡിസംബര്‍ 19 ന്് നെടുമങ്ങാട് ബി യു പി എസിലാണ് ഏകദിന സാഹിത്യക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ സാഹിത്യ പ്രതിഭയുള്ള 6 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ അമ്പതോളം കുട്ടികള്‍ പങ്കെടുക്കുന്നു. രാവിലെ 9 ന് ശ്രീ.കെ.കെ.കൃഷ്ണകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിദ്ധ എഴുത്തുകാരായ ശ്രീ. എസ്. ആര്. ലാല്‍, ശ്രീ. ചായം ധര്മ്മരാജന്, ശ്രീ. ബി എസ് രാജീവ്, ശ്രീ.കനകരാഘവന്‍, ശ്രീ.പി.കെ. സുധി(ക്യാമ്പ് ഡയറക്ടര്‍) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നലകും. പങ്കെടുക്കുന്ന കുട്ടികളുടെ രചനകള്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടത്തുന്നത്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് കണ്‍വീനര്‍, പി എ ഉത്തമന് അനുസ്മരണ സാഹിത്യ ക്യാമ്പ്/വിനീഷ് കളത്തറ, കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്, കളത്തറ, മുണ്ടേല പി.ഒ. പിന് 695543, ഫോണ്‍:9605792418 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.












