ലോക തണ്ണീര്‍ തട ദിനം : ഫെബ്രുവരി 2

ലോക തണ്ണീര്‍ തട ദിനാചരണം ആലപ്പുഴയില്‍ നടന്നു. ഫെബ്രുവരി 2 ന് കാവാലം, കൈനകരി, കായിപ്പുറം എന്നിവിടങ്ങളില്‍ നടന്ന യോഗങ്ങളില്‍ തണ്ണീര്‍മുക്കം ബണ്ട് മൂന്നു വര്‍ഷം തുടര്‍ച്ചയായി തുറനിടനമെന്നും, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ  മറവില്‍ കുട്ടനാട്ടില്‍ കരിങ്കല്‍ പുറം ബണ്ടുകള്‍ നിര്‍മിക്കാനുള്ള ശ്രമം കുട്ടനാടിന്‍റെ പരിസ്ഥിതിയെ തകര്‍ക്കുമെന്നും യോഗങ്ങളില്‍ അഭിപ്രായമുയര്‍ന്നു. ജോജി കൂട്ടുമ്മേല്‍, ഡോ. ജോണ്‍ മത്തായി, പി. ജയരാജ്‌, അഡ്വ. ടി. കെ. സുജിത് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ വിഷയമവതരിപ്പിച്ചു സംസാരിച്ചു.

AttachmentSize
News_WWD.pdf30.16 KB