KSSP I.T Convention, Feb 26
പ്രിയ സുഹൃത്തേ,
വിജ്ഞാന വിസ്ഫോടനം എന്ന് കൊട്ടിഘോഷിച്ചിരുന്ന ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയെയും അതു നല്‍കുന്ന സേവനങ്ങളെയും കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഭരണകൂടതലത്തില്‍ നടന്നുവരുന്നു. ഇതുസംബന്ധമായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം. അതോടൊപ്പം ഐ.ടി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ജനകീയശാസ്ത്രപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും നാം കൂടുതല്‍ ഇടപെടേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ ആലോചിക്കുന്നതിനും വെല്ലുവിളി നേരിടുന്ന ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്ന വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനുമായി ഫെബ്രുവരി 26 ഞായറാഴ്ച്ച രാവിലെ 9.30 ന് താങ്കള്‍, എറണാകുളം കലൂരിലുള്ള റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എറണാകുളം കലൂരില്‍ മാതൃഭൂമിയുടെ എതിര്‍വശം ആസാദ് റോഡിലാണ് റിന്യൂവല്‍ സെന്റര്‍. ജില്ലയില്‍ നിന്നുമുള്ള പങ്കാളികളുടെ വിവരം tksujith@gmail.com എന്ന വിലാസത്തില്‍ അറിയിക്കുമല്ലോ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447310932, 9846012841

- Categories:
- Districts:
- tags:
- Login or register to post comments
- Printer-friendly version
- Send to friend



