Posted Wed, 01/27/2010 - 06:10 by alappuzha
ആലപ്പുഴ ജില്ല വാര്‍ഷികം ബുധനൂരില്‍ സമാപിച്ചു. ആര്‍. രാധാകൃഷ്ണന്‍ (അണ്ണന്‍) ഉത്ഘാടനം ചെയ്തു. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി. എസ് വിജയന്‍ മുഖ്യ പ്രഭാഷണം നടത്തി. ജന. സെക്രടറി വി.വിനോദ്, സെക്രടറി പി.വി വിനോദ്, കേ. നി. സ. അംഗങ്ങള്‍ എ. പി മുരളി, ഡോ.വി. വിജയകുമാര്‍, മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ അവതരണങ്ങള്‍ നടത്തി. റജി സാമുവല്‍ റിപ്പോര്‍ട്ടും സതീഷ് കണക്കും അവതരിപ്പിച്ചു.ജയന്‍ ചമ്പക്കുളം അധ്യക്ഷത വഹിച്ചു. മുരളി കാട്ടൂര്‍ സ്വാഗതവും വിപിന്‍ നാഥ് കൃതജ്ഞതയും പറഞ്ഞു.
തനീര്‍മുക്കം ബണ്ട് കുറഞ്ഞത് 3 വര്‍ഷം തുറന്നിടാന്‍ സര്‍കാര്‍ തയ്യാറാകണം, കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യാതെ നിലവിലുള്ള സ്ഥലത്ത് നാഷണല്‍ ഹൈ വേ ബി ഓ ടി യിലല്ലാതെ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വാര്‍ഷികം ആവശ്യപ്പെട്ടു.
പി. ജയരാജ് (പ്രസിടന്റ്റ്), അഡ്വ. ടി. കെ സുജിത്, റജി സാമുവല്‍ ( വൈ.പ്രസിടന്റ്റ്)
ആര്‍. രഞ്ജിത്ത് ( സെക്രട്ടറി), എന്‍. സാനു, എം. ആര്‍ പ്രമോട് ദാസ് ( ജോ. സെക്രട്ടറി),
സീ. സതീഷ് (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. വാര്‍ഷികം വിജയിപ്പിക്കാന്‍ ചെങ്ങന്നൂര്‍ മേഖലയിലെ പ്രവര്‍ത്തകര്‍ അഭിനന്ദനര്‍ഹമായ പ്രവര്‍ത്തനം നടത്തി.....
- Categories:
- Districts:
- tags: