കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

ടി.ഗംഗാധരന്‍ പ്രസിഡന്റ് ടി.കെ. മീരാഭായ് ജന. സെക്രട്ടറി

ടി.ഗംഗാധരന്‍ പ്രസിഡന്റ് ടി.കെ. മീരാഭായ് ജന. സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി ഡോ. കെ.പി. അരവിന്ദനേയും ജനറല്‍ സെക്രട്ടറിയായി പി. മുരളീധരനേയും തെരഞ്ഞെടുത്തു.

കോഴിക്കോട് സ്വദേശിയായ കെ. പി. അരവിന്ദന്‍ വിവിധ മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപന വൃത്തിക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പതോളജി വിഭാഗം മേധാവിയായി വിരമിച്ചു. ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടില്‍ നിന്നും ഗവേഷണ ബിരുദം കരസ്ഥമാക്കിയ അരവിന്ദന്‍ പരിഷത്ത് നടത്തിയ കേരള പഠനത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. തൃശൂര്‍ സ്വദേശിയായ പി. മുരളീധരന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം പരിഷത്തിന്റെ സെക്രട്രറി, ഖജാന്‍ജി തൃശൂര്‍ ജില്ലാ സെക്രട്രറി തുടങ്ങിയ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റുമാരായി എന്‍. ശാന്തകുമാരിയെയും പി.വി.ദിവാകരനെയും സെക്രട്ടറിമാരായി എം.എം. ബാലകൃഷ്ണനെയും കെ.വി. സാബുവിനെയും ജോജിക്കൂട്ടുമ്മലിനെയും ഖജാന്‍ജിയായി പി.കെ. നാരായണനെയും തെരഞ്ഞെടുത്തു. മാസികാ പത്രാധിപര്‍മാരായി പ്രൊഫ. എം.കെ. പ്രസാദ് (ശാസ്ത്രഗതി) ഡി. സുനില്‍ദേവ് (ശാസ്ത്രകേരളം), സി.എം. മുരളീധരന്‍ (യുറീക്ക), ഡോ. ബി. ഇക്ബാല്‍ (ലൂക്കഓലൈന്‍ മാസിക) എന്നിവരെ തെരഞ്ഞെടുത്തു.

വിഷയസമിതി ഭാരവാഹികളായി ടി.കെ. മീരാഭായ്, ടി.പി.ശ്രീശങ്കര്‍, പി.ഗോപകുമാര്‍, വി.ടി.നാസര്‍, റിസ്വാന്‍, കെ.മനോഹരന്‍, ടി.വി. നാരായണന്‍, കെ.വി.വിജയന്‍, സി.പി.സുരേഷ് ബാബു, വി.വി.ശ്രീനിവാസന്‍, ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, പി.രാധാകൃഷ്ണന്‍, ഡോ.കെ.രാജേഷ് (കണ്‍വീനര്‍മാര്‍) ഡോ. രാജന്‍ വര്‍ഗീസ്, ഡോ.അജയകുമാര്‍ വര്‍മ, ആര്‍. പാര്‍വതീദേവി, ഡോ. എ.കെ.ജയശ്രീ, ഡോ.കെ. വിജയകുമാര്‍, ബി. രമേശ്, ഡോ. പി.ആര്‍.രാഘവന്‍, മണലില്‍ മോഹനന്‍, എം.എം. സജീന്ദ്രന്‍, കെ.കെ.ജനാര്‍ദ്ദനന്‍, പ്രൊഫ.കെ. ശ്രീധരന്‍, പ്രൊഫ. കെ. പാപ്പൂട്ടി, എന്‍. ജഗജീവന്‍ (ചെയര്‍മാന്‍മാര്‍) എിവരെയും തെരഞ്ഞെടുത്തു.

കൂടുതല്‍ സമ്മേളന വാര്‍ത്തകള്‍ക്ക് സന്ദര്‍ശിക്കുക : http://conference.kssp.in

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344