ഇംഗ്ലീഷ് വിധേയത്തത്തെ മറികടക്കുന്നത് സാമൂഹ്യശാസ്ത്രത്തിന്റെ വികാസത്തിന് അനിവാര്യമാണെന്ന് ഡോ.സതീഷ് ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 52-ാം സംസ്ഥാന വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാപ്രശ്‌നങ്ങള്‍ വിവിധ രീതിയിലാണ് വിവിധ ശാസ്ത്രശാഖകളേയും സാമൂഹ്യവിഭാഗങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നത്. സാമൂഹ്യശാസ്ത്രത്തിലെ വരേണ്യ ഭാഷാപ്രയോഗം മറികടന്ന് ലളിതമായ ഭാഷാ പ്രയോഗം അതിന്റെ ശാസ്ത്രീയതക്കും വ്യാപനത്തിനും അനിവാര്യമാണെ് സതീഷ് ദേശ്പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

ഡോ.എന്‍.കെ.ശശിധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ.ടി.എന്‍ തോമസ് ഐസക് സ്വാഗതവും പി.വി.ജോസഫ് നന്ദിയും പറഞ്ഞു. വേമ്പനാട് കായല്‍ കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് ഡോ.സി.ടി.എസ് നായര്‍ അവതരിപ്പിച്ചു. എല്ലാ അഴുക്കുകളും കുമിഞ്ഞു കൂടു കുപ്പത്തൊട്ടിയായി കായല്‍ മാറിയിരിക്കുന്നു. ഭരണനിര്‍വ്വഹണത്തിലെ അശാസ്ത്രീയതയും കയ്യേറ്റങ്ങളും പ്രകൃതിവിഭവങ്ങളുടെ വിതരണത്തിലെ അസമത്വവും വേമ്പനാട് പരിസ്ഥിതി ഘടനയെ താളംതെറ്റിക്കുു എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ‘പൂന്തേനുണ്ണാന്‍ വായോ’, ‘പുണ്ണ്യഭൂമിയുടെ തേങ്ങല്‍’ എന്നീ വീഡിയോകള്‍ ഡോ.എ.അച്ചുതനും കെ.കെ.കൃഷ്ണകുമാറും പ്രകാശനം ചെയ്തു. കുമാരി അബിബാഷയും എസ്. സൂര്യലക്ഷ്മിയും ഏറ്റുവാങ്ങി

പ്രതിനിധി സമ്മേളനത്തില്‍ പ്രസിഡണ്ട് ഡോ.എന്‍.കെ.ശശിധരന്‍ പിള്ള ആമുഖഭാഷണവും ജനറല്‍ സെക്രറി വി.വി.ശ്രീനിവാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.കെ.നാരായണന്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു. മറ്റൊരു കേരളത്തിനു വേണ്ടി എന്ന വികസന രേഖ ഡോ. കെ..രാജേഷും പുതിയ കേരളത്തിന് പുതിയ പരിഷത്ത് എന്ന സംഘടനാരേഖ ഡോ.കാവുമ്പായി ബാലകൃഷ്ണനും അവതരിപ്പിച്ചു. കലാജാഥാ സംഘം ‘ഇന്ത്യയുടെ മകള്‍’ സംഗീത ശില്പം അവതരിപ്പിച്ചു.

രണ്ടാം ദിവസം പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, ജന്റര്‍, സംഘടന, ശാസ്ത്രാവബോധ ക്യാമ്പയിന്‍ എന്നീ വിഷയസമിതി സംഗമങ്ങള്‍ നടക്കും. കേരളീയ സാംസ്‌കാരിക ജീവിതത്തിലെ വൈരുധ്യങ്ങളുടെ ചരിത്രപരമായ വേരുകള്‍ എ വിഷയത്തില്‍ ഡോ.ജെ.ദേവിക പിടി ഭാസ്‌കരപ്പണിക്കര്‍ സ്മാരക പ്രഭാഷണം നടത്തും. നാളെ ഉച്ചക്കുശേഷം സമകാലിക ഇന്ത്യയും ശാസ്ത്രബോധവും എന്ന വിഷയത്തില്‍ നടക്കു ദേശീയ സെമിനാറില്‍ സീതാറാം യെച്ചൂരി, ജയറാം രമേഷ്, ഡി.രാജ, ഡോ.എം.പി. പരമേശ്വരന്‍, ഡോ.ആര്‍.വി.ജി.മേനോന്‍, ഡോ.രാജന്‍ ഗുരുക്കള്‍, ഡോ.കെ.എന്‍.ഗണേശ് സംസാരിക്കും. ഡോ.ടി.എം.തോമസ് ഐസക്ക് അധ്യക്ഷനാകും.

Categories: Updates