കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

Latest News

23 May 2018

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് സംസ്‌കരണം നടത്തുന്ന വേദാന്തഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലറ്റ് കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്‌നത്തിനെതിരെ ജനങ്ങള്‍ കഴിഞ്ഞ 100 ദിവസമായി സമരം നടത്തിവരികയാണ്. സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെപ്പും...

22 May 2018

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗങ്ങളില്‍ നിപാ വൈറല്‍പനി സ്ഥിരീകരിച്ചിരിക്കുന്നു. അതീവ ഗുരുതരമായ ഒരു രോഗമാണിത്. രോഗം ബാധിച്ചവരില്‍ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും സമൂഹത്തില്‍ വളരെ വ്യാപകമായി പെട്ടെന്നു പടര്‍ന്നു പിടിക്കുന്ന ഒന്നല്ല ഈ രോഗം എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് അമിത പരിഭ്രാന്തി...

Press releases

Monday, July 17, 2017 - 23:38

കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ സമരമുഖത്താണ്. അവരുടെ ആവശ്യങ്ങള്‍ ന്യായവുമാണ്. അതുകൊണ്ടുതന്നെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

Wednesday, July 5, 2017 - 20:21

ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു. 2017ലെ ഫിനാന്‍സ് ആക്ടിന്റെ 184ാം വകുപ്പുപ്രകാരമുള്ള ചട്ടപ്രകാരം വളഞ്ഞ വഴിയിലൂടെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉള്‍പ്പെടെ 19 ട്രൈബ്യൂണലുകളെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ ചട്ടപ്രകാരം ട്രൈബ്യൂണല്‍ അംഗങ്ങളെ നിയമിക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുണ്ടാകുക. ഇതില്‍ നാലുപേരും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നതും ഒരാളെ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് നിയമിക്കുന്നതുമായിരിക്കും.

Wednesday, June 14, 2017 - 10:18

ബഹു. സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സന്റെയും
ബഹു. ആരോഗ്യ-സാമൂഹികക്ഷേമവകുപ്പ് മന്ത്രിയുടെയും
ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമര്‍പ്പിച്ച നിവേദനം

വിഷയം : ഹൈക്കോടതിവിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന അഖില എന്ന യുവതിയെ സംബന്ധിച്ച്.
സൂചന : W.P (crl) no. 297 of 2016 dated this the 24th day of May 2017

Video of the Week

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344