കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

Press releases

Tuesday, September 3, 2019 - 17:32

ഇക്കൊല്ലം സംസ്ഥാനത്ത് വീണ്ടുമുണ്ടായ പ്രളയത്തെയും ഉരുൾപൊട്ടലുകളേയും തുടർന്ന് ക്വാറികളുടെ പ്രവർത്തനം സർക്കാർ നിർത്തിവെച്ചത് ശ്ലാഘനീയമായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ നിയന്ത്രണം പൂർണമായി പിൻവലിക്കുകയാണ് ഉണ്ടായത്. ഈ നടപടി ശരിയല്ലെന്നും നിയന്ത്രണം നീക്കിയത് പുനപ്പരിശോധിക്കണമെന്നും കേരള ശാസ്ത സാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു.

Monday, August 26, 2019 - 20:30

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നതെന്നു മനസ്സിലാക്കുന്നു. സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അങ്ങേയറ്റം പ്രതിഷേധാർഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

ഐ.എ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിർവഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാവുന്നില്ല. ഭരണ നിർവഹണവുമായി ബന്ധപ്പെട്ട തസ്തികകളിൽ ഇംഗ്ലീഷ് പരിജ്ഞാനം അളക്കേണ്ടതുണ്ടെങ്കിൽ അതിന് അത്തരം ചോദ്യങ്ങളുൾപ്പെട്ട ഒരു ഭാഗം പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ മതിയാകും.

Wednesday, August 21, 2019 - 14:10

കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യത്തെ മെഡിക്കല്‍ മേഖലയില്‍ ഒരു പാട് ആശങ്കകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറികടക്കാന്‍ രൂപീകരിച്ച ഈ പുതിയ സംവിധാനം പക്ഷെ പുതിയ പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്നാണ് പരിഷത്ത് കരുതുന്നത്.

1) എന്‍.എം.സി സമിതിയുടെ ഘടന ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന് ചേരുന്നതല്ല. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തീരേ കുറച്ച് കൊണ്ട് ബഹുഭൂരിപക്ഷം പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ നോമിനികളാകുന്നത് സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. എന്‍.എം.സിയെ കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ളതാക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടത് വളരേ പ്രധാനമാണ്.

Wednesday, August 21, 2019 - 14:05

-കേരള പുനര്‍നിര്‍മാണത്തില്‍ ലോകബാങ്ക്, എഡിബി തുടങ്ങിയ വിദേശ ഏജന്‍സികളെ വികസന പങ്കാളികളാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ വിദേശവായ്പ ഉപയോഗിക്കാനുമുള്ള കേരളസര്‍ക്കാര്‍ തീരുമാനം പുനര്‍നിര്‍മാണത്തിലെ പരിസ്ഥിതി പുനഃസ്ഥാപന മുന്‍ഗണന അട്ടിമറിക്കുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.
-പുനര്‍നിര്‍മാണമല്ല, പ്രകൃതിക്ക് ഇണങ്ങുന്ന വികസന ഇടപെടലിലൂടെ പുതിയ കേരളം നിര്‍മിക്കുകയാണ് ലക്ഷ്യമെന്നുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വളരെ ആവേശത്തോടെയാണ് കേരളസമൂഹം സ്വാഗതം ചെയ്തത്. പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ ഊന്നിയ പുനര്‍നിര്‍മാണമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്സ്‌മെന്റ് (PDNA) ശുപാര്‍ശ ചെയ്തതും. സംസ്ഥാന സര്‍ക്കാര്‍ ഇത് സമ്പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തു.

Monday, June 17, 2019 - 12:57

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

Friday, January 4, 2019 - 15:17

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പരിഷത് മാസികകളുടെ പങ്ക് അഭിനന്ദനീയം - മുഖ്യമന്ത്രി

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രസിദ്ധീകരണത്തിന്റെ 50 വര്‍ഷം തികയുന്ന ശാസ്ത്രകേരളത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രകേരളം ഡിജിറ്റല്‍ പതിപ്പിന്റെയും മാസികാ ഇ-കൊമേഴ്‌സ് വെബ് സൈറ്റിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ശാസ്ത്രകേരളം മാസിക ലോകത്തിലെവിടെ നിന്നും ഓണ്‍ലൈനായി ലഭിക്കുന്നതിനും പരിഷത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി മാസികകള്‍ ഓണ്‍ലൈനായി വരിസംഖ്യ അടക്കുന്നതിനും ഇന്ത്യയിലെവിടെയും പോസ്റ്റലായി ല്യമാക്കുന്നതിനും ഈ സൗകര്യത്തിലൂടെ സാധ്യമാകും. www.sasthrakeralam.com. www.kssppublications.com എന്നീ വെബ് സൈറ്റുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Sunday, November 18, 2018 - 22:10

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക

Tuesday, October 9, 2018 - 14:44

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 2018 സെപ്തംബര്‍ 28 ലെ ഭൂരിപക്ഷവിധി അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കേരളസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
2006ല്‍ ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ സിവില്‍ റിട്ട് പെറ്റീഷനിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയര്‍മാനായുള്ള അഞ്ചംഗബഞ്ച് ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രദര്‍ശനത്തില്‍നിന്നും വിലക്കരുത് എന്ന ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്.
രണ്ട് പ്രധാനപ്പെട്ട വസ്തുതകളാണ് ഈ വിധിയിലൂടെ കോടതി ചൂണ്ടിക്കാട്ടിയത.്

Monday, October 8, 2018 - 12:13

മുക്കുറ്റിപ്പൂവിനും ഒരാകാശമുണ്ടെന്നും ചോണനുറുമ്പിന് വഴിയിൽ കാണും കല്ലൊരു പർവതമാകുന്നുവെന്നും ഉയരെപ്പാറും കഴുകനു പാടം പച്ചക്കമ്പളമായി തോന്നുമെന്നുമുള്ള ലളിതമായ ആഖ്യാനങ്ങളിലൂടെ സാധാരണ പ്രകൃതി പാഠങ്ങൾ മുതൽ ആപേക്ഷികത പോലെ വലിയ ശാസ്ത്രതത്വങ്ങൾ വരെ കവിതയിലേക്ക് ഹൃദ്യമായി സന്നിവേശിപ്പിച്ച കവിയാണ് പി.മധുസൂദനൻ. നമ്മുടെ ചെറിയ വട്ടങ്ങളിൽ നിന്നു തുടങ്ങി പ്രപഞ്ചത്തിന്റെ അതിരുകളന്വേഷിക്കാൻ, സകല ചരാചരങ്ങളിലുമുള്ള പാരസ്പര്യം തിരിച്ചറിയാൻ, അങ്ങനെ പലതിനും പ്രേരിപ്പിക്കുന്ന വരികളിലൂടെ വായനക്കാരിൽ ശാസ്ത്രബോധമുറപ്പിക്കാൻ ജീവിതകാലം മുഴുവൻ പ്രവർത്തിച്ച, ബാലസാഹിത്യത്തിനും മലയാള കവിതയ്ക്കും നിസ്തുല സംഭാവനകൾ നല്കിയ പി.മധുസൂദൻ വിട പറഞ്ഞിരിക്കുന്നു. മലയാള ഭാഷയും മലയാളിയുടെ നവോത്ഥാന പാരമ്പര്യങ്ങളും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രിയ കവിയുടെ അകാല വിയോഗം കനത്ത നഷ്ടമാണ്.
വേദനയോടെ വിട!
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദരാഞ്ജലികള്‍

Monday, July 17, 2017 - 23:38

കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ സമരമുഖത്താണ്. അവരുടെ ആവശ്യങ്ങള്‍ ന്യായവുമാണ്. അതുകൊണ്ടുതന്നെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344