കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

Press releases

Monday, August 8, 2016 - 20:57

ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട പഠനദിനങ്ങള്‍ തിരിച്ചുകിട്ടുന്നതിനായി ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലെ നാല് ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കിയ സര്‍ക്കാര്‍ നടപടിയെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു

Thursday, July 28, 2016 - 20:26

എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാരും സര്‍വ്വകലാശാലയും അടുത്തകാലത്ത് എടുത്തിട്ടുള്ളത്.
സ്വാശ്രയകോളേജുകളില്‍ അനേകം സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യത ഇളവ് ചെയ്യേണ്ട എന്ന സര്‍ക്കാര്‍ തീരുമാനമാണ് ആദ്യത്തേത്. എഞ്ചിനീയറിങ് കോളേജുകളില്‍ ഓരോ വര്‍ഷവും പരീക്ഷ പാസ്സായാല്‍ മാത്രമേ അടുത്ത ക്ലാസ്സിലേക്ക് പ്രൊമോഷന്‍ കൊടുക്കൂ എന്ന സര്‍വകലാശാലാതീരുമാനമാണ് രണ്ടാമത്തേത്.
സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിജയശതമാനം ഇപ്പോള്‍ത്തന്നെ വളരെ കുറവാണ്. പത്തു കോളേജുകളില്‍ വിജയം പത്തു ശതമാനത്തില്‍ താഴെയും പലയിടത്തും ഇരുപതില്‍ താഴെയും. പ്രവേശന യോഗ്യതയില്‍ ഇളവ് നല്‍കി കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതുകൊണ്ട് സ്വാശ്രയകോളേജുകള്‍ക്ക് കൂടുതല്‍ കുട്ടികളെക്കിട്ടുമെന്നും അവരുടെ ലാഭം വര്‍ധിക്കുമെന്നുമല്ലാതെ മറ്റൊരു പ്രയോജനവും കാണുന്നില്ല. പ്രവേശനയോഗ്യതയില്‍ ഇളവ് നല്കുന്നതോടെ തോല്ക്കുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുകയും ചെയ്യും.

Monday, July 18, 2016 - 20:53

മന്ത്രിസഭാതീരുമാനങ്ങള്‍ ആരും ആവശ്യപ്പെടാതെതന്നെ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മീഷന്റെ തീര്‍പ്പിനെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.

Monday, July 18, 2016 - 15:42

മന്ത്രിസഭാതീരുമാനങ്ങള്‍ ആരും ആവശ്യപ്പെടാതെതന്നെ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് മുഖ്യവിവരാവകാശ കമ്മീഷന്റെ തീര്‍പ്പിനെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു.

Tuesday, June 28, 2016 - 19:12

എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം:
സ്വാശ്രയ മാനേജ്‌മെന്റുകളുടെ കച്ചവടതാല്പര്യത്തിന് വഴങ്ങരുത്

Thursday, June 16, 2016 - 16:14

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ മെത്രാന്‍കായല്‍ പാടശേഖരവും ആറന്മുളയില്‍ വിമാനത്താവളത്തിനായി നികത്തിയ ആറന്മുള പുഞ്ചയും സര്‍ക്കാര്‍ മുന്‍കയ്യില്‍ കൃഷി ചെയ്യാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നെല്‍വയലുകളെ വിനോദ സഞ്ചാര വികസനത്തിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപമാറ്റം വരുത്തുന്ന പ്രവണതയ്‌ക്കെതിരായുള്ള ശക്തമായ ഒരു സന്ദേശം ഇത് നല്‍കും. എന്നാല്‍ വിവിധ മേഖലകളില്‍ വിനോദസഞ്ചാര വ്യവസായം ലക്ഷ്യമിട്ട് നികത്തുന്നതിന് വേണ്ടി കൃഷിയിറക്കാതെ തരിശിട്ടിട്ടുള്ള വയലുകള്‍ വേറെയുമുണ്ട്. കുമരകത്ത് തന്നെ മെത്രാന്‍ കായല്‍ കൂടാതെ മുന്നൂറിലധികം ഏക്കര്‍ നെല്‍വയല്‍ വിവിധ കാരണങ്ങളാല്‍ തരിശായി കിടക്കുണ്ട്. സംസ്ഥാനത്തുടനീളം ഈ പ്രവണതയുണ്ട്. ഈ ഭൂമിയത്രയും സര്‍ക്കാര്‍ ചെലവില്‍ കൃഷിയിറക്കുക സാധ്യമല്ല. സര്‍ക്കാര്‍ തുടങ്ങിവച്ച ഈ പ്രവര്‍ത്തനം മെത്രാന്‍ കായലിലും ആറന്മുളയിലും മാത്രമായി ഒതുങ്ങാനും പാടില്ല. അതുകൊണ്ട് തരിശ് കിടക്കുന്ന വയലുകള്‍ കൃഷി യോഗ്യമാക്കാന്‍ ജനപങ്കാളിത്തത്തോടുകൂടിയ ആസൂത്രിത പദ്ധതി ആവശ്യമുണ്ട്.

Tuesday, June 7, 2016 - 13:03

മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ 8നകം അടച്ചുപൂട്ടാനുള്ള ഹൈക്കോടതിയുടെ വിധിക്കെതിരായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത അപ്പീല്‍ തള്ളിക്കൊണ്ട് വിധി വന്നിരിക്കയാണ്.

Friday, June 3, 2016 - 14:56

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകും. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറ യുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തു-സസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് പദ്ധതിക്കായുള്ള പരിസരാഘാത പത്രിക തയ്യാറാക്കിയിട്ടുള്ളത്. ഈ പഠനം പോരായ്മകള്‍ നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് പലതവണ പരിഷത്ത് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കൂടാതെ നീരൊഴുക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മൂലം ഡാമിന് താഴെ വരുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ല.

Thursday, May 12, 2016 - 17:02

രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ദേശീയ യോഗ്യതാ പരീക്ഷ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സംസ്ഥാനങ്ങളോ സ്വകാര്യ കോളേജുകളോ മറ്റു സ്ഥാപനങ്ങളോ നടത്തുന്ന പ്രവേശന പരീക്ഷകള്‍ക്ക് ഇനിമേല്‍ സാധുതയുണ്ടായിരിക്കുകയില്ലെന്നുമുള്ള സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. പൊതുയോഗ്യതാപരീക്ഷ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 2013ലെ സ്വന്തം ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
ദേശീയ തലത്തില്‍ നടത്തപ്പെടുന്ന ഈ പൊതു പരീക്ഷ ഇംഗ്ലീഷ് ഭാഷയിലോ ഹിന്ദി ഭാഷയിലോ എഴുതുവാന്‍ മാത്രമേ കുട്ടികള്‍ക്ക് അനുവാദമുള്ളു.
എന്നാല്‍ നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും വ്യത്യസ്ത പ്രാദേശിക ഭാഷകളാണ് അധ്യയന മാധ്യമമായി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വ്യത്യസ്ത ഭാഷകളില്‍ പഠനം നടത്തി വരുന്ന കുട്ടികള്‍ക്ക് കഴിവും അഭിരുചിയും ഉണ്ടെങ്കില്‍ പോലും അത് പ്രകടിപ്പിക്കുന്നതിന് ഭാഷ തടസ്സമായി വരുന്നു. ഇത് സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന കുട്ടികളുടെ ഈ മേഖലയിലേക്കുള്ള പ്രവേശനത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Wednesday, April 13, 2016 - 17:25

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദുരന്തമല്ല, കൂട്ടക്കൊല
ആഘോഷങ്ങള്‍ക്ക് സമഗ്രമായ പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകണം.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344