പ്രപഞ്ചത്തില്‍ അത്യപൂര്‍വ്വമായി സംഭവിച്ച ശുക്രസംതരണത്തെ ആവേശ പൂര്‍വ്വം ആണ്  ജനങ്ങള്‍ എതിരേറ്റതു.
നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണം ആണ്  6 നു കടന്നു പോയത്. ഇതിനു വേണ്ടി കേരള ശാസ്ത്ര സാഹിത്യ പരിഷത്  വിപുലമായ ക്രമീകരണങ്ങള്‍ ജില്ലയില്‍ എമ്പാടും ചെയ്തിരുന്നു.
ശുക്രസംതരണത്തിന്റെ വിശതാംശങ്ങള്‍ ഉള്‍കൊള്ളിച്ച സി.ഡി ഇ- മെയില്‍ ആയും നേരിട്ടും പരിഷത്, സ്കൂള്‍ തുറന്ന ദിവസം തന്നെ മിക്കവാറും എല്ലാ സ്കൂളുകളിലും എത്തിച്ചിരുന്നു. വൈക്കം , കോട്ടയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ ശുക്രസംതരണത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ചൂണ്ടിക്കാട്ടി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണുകള്‍ക്ക്‌ ഹാനികരമായതിനാല്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും സൗരകണ്ണട വിതരണം ചെയ്തിരുന്നു. വൈക്കത്ത് അയ്യര്‍കുളങ്ങര, മറവന്‍തുരുത് , ടി.വി പുരം, തലയാഴം, കാട്ടിക്കുന്നു തുടങ്ങിയ പ്രദേശങ്ങളില്‍ ആവേശകരമായകാഴ്ചകാണാന്‍ കുട്ടികളും
ജനങ്ങളും ഒത്തു കൂടിയിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ ആയി ബാബുജി, ഗോവിന്ദ്, ടി .കെ .സുവര്‍ണന്‍, മഹാദേവന്‍, ബിപിന്‍, ശര്‍മ.. എന്നിവര്‍ നിരീക്ഷണത്തിന് നേതൃത്തം നല്‍കി.
രാവിലെ കാലവര്‍ഷ മേഖങ്ങള്‍ കാരണം നിരീക്ഷണം തടസപെട്ടിരുന്നു എങ്കിലും , 8 : 30 ആയപ്പോളേക്കും സൂര്യന്‍ പൂര്‍ണ്ണമായും പ്രത്യക്ഷപെടുകയും വിസ്മയകാഴ്ച ഗംഭീരമാവുകയും ചെയ്തു.
പരിഷത്തിന്റെപ്രവര്‍ത്തനത്തില്‍ സഹകരിച്ച മുഴുവന്‍ അധ്യാപകരെയും, കുട്ടികളെയും, ജനങ്ങളെയും, പരിഷത് നേതൃത്തം അഭിനന്ദിച്ചു.
ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് കാണാവുന്ന അവസാന സംതരണം ആണ് കടന്നു പോയത്.

Categories: Updates