നടക്കുക ആരോഗ്യകരമായ ജീവിതത്തിലേക്ക്
ശില്പശാല
പിരാരൂര്‍*, കാലടി (അങ്കമാലി മേഖല)
ഒക്ടോബര്‍ 9 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ

വിഷയം – ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ വ്യായാമം
അവതരണം – ഡോ. വിജയകുമാര്‍
(സംസ്ഥാന വൈസ് പ്രസിഡന്‍റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)

*പിരാരൂര്‍
പ് രാരൂര്‍ എന്നു നാട്ടുകാര്‍ പറയുന്ന ഈ പ്രദേശം, കാലടി പ‍ഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേര്‍ന്നു കിടക്കുന്ന തികച്ചും ഗ്രാമീണ കാര്‍ഷിക ഭുപ്രദേശമാണ്. കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്‍വിത്തിനങ്ങളിലൊന്നായ ഞവര ഇപ്പോഴും നല്ല രീതിയില്‍ കൃഷി ചെയ്തു വിപണിയിലെത്തിക്കുന്ന ഒരു കാര്‍ഷിക സംസ്കാരം നിലനില്‍ക്കുന്ന പ്രദേശം. ഞവര അരി ഔഷധഗുണമുള്ള (ഞവരക്കിഴി, കര്‍ക്കിടക കഞ്ഞി സ്പെഷ്യല്‍) ധാന്യമാണ്. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് വിളവ് കുറവാണെങ്കിലും, 75-90 ദിവസം കൊണ്ട് വിളവെടുക്കാം. നല്ല വില ലഭിക്കുന്നതുകൊണ്ട് ആദായകരമാണ്. കൂടാതെ വിവിധയിനം വാഴയിനങ്ങള്‍, കണിവെള്ളരി, പാവല്‍, പടവലം മുതലായ പച്ചക്കറിയിനങ്ങളും കൃഷി ചെയ്യുന്ന പ്രദേശമാണിത്. പെരിയാറില്‍ നിന്നുള്ള വെള്ളം ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍ വഴി കനാലിലൂടെയാണിവിടെ ജലസേചനം നടത്തുന്നത്.
അങ്കമാലിയില്‍ നിന്നും നായത്തോട് വഴി മറ്റൂര്‍ക്കുള്ള റോ‍ഡിലൂടെ ഇവിടെയെത്താം.

Categories: Updates