പരിഷത്ത് സംസ്ഥാന ഐ.ടി സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഐടി ശില്പശാല തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ ആരംഭിച്ചു. പരിഷത്ത് സംസ്ഥാന ട്രഷറര്‍ വി.ജി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. സബ്ക മ്മിറ്റി  ചെയര്‍മാന്‍ പി.എസ്.രാജശേഖരന്‍ അധ്യക്ഷത വഹിച്ചുസാകേതിക വിദ്യയുടെ രാഷ്ട്രീയം (കെ.വി.അനില്‍കുമാര്‍), സ്വതന്ത്ര സോഫ്റ്റുവെയര്‍ എന്ത്, എന്തിന്? (ശിവഹരി നന്ദകുമാര്‍), ഇ-മലയാളം (അഡ്വ. ടി.കെ.സുജിത്), ലിനക്സ് ഇന്‍സ്റ്റലേഷന്‍ (ഏ.ആര്‍.മുഹമ്മദ് അസ്ലാം), സാമൂഹ്യമാധ്യമങ്ങളുടെ സാദ്ധ്യതകള്‍, പ്രായോഗിക പരിശീലനം (അഡ്വ. ടി.കെ.സുജിത് ) സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ,വിക്കിപ്പീ‍ഡിയ (സുജിത്, ശിവഹരി നന്ദകുമാര്‍തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങള്‍ ആദ്യദിവസം നടന്നുവിവിധ ജില്ലകളില്‍ നിന്നായി ശില്പശാലയില്‍ 54 പേര്‍ പങ്കാളികളായിരുന്നു.

Categories: Updates