കായംകുളം;- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ  ഭാഗമായികണ്ടല്ലൂര്‍–പച്ചക്കറി സ്വയംപര്യാപ്തമാകുകഎന്ന മുദ്രാവാക്യവുമായി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ ചേര്‍ന്ന കര്‍ഷക സംഗമത്തില്‍    സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.എസ്സ്.എസ്സ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീ. ആര്‍.ശിവരാമ പിള്ള, അഡ്വ;എന്‍.രാജഗോപാല്‍ (പഞ്ചായത്തു മെമ്പര്‍), ശ്രീ.സി.അജികുമാര്‍ (കര്‍ഷക സംഘം-സെക്രട്ടറി), കൃഷി ഓഫീസര്‍ ശ്രിമതി. പി.സുമാറാണി തുടങ്ങിയവര്‍ സംസാരിച്ചു.

കഞ്ഞിക്കുഴി പച്ചക്കറി കൃഷിയുടെ മുഖ്യനേതൃത്വം വഹിക്കുന്ന മുന്‍കൃഷിഓഫീസര്‍ ശ്രീ.ടി.എസ്സ്.വിശ്വന്‍, കഞ്ഞിക്കുഴിയിലെ പച്ചക്കറി കൃഷിയുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. പച്ചക്കറികൃഷി വിജയകരമായി നടത്തുന്നതിനു  അവശ്യം അറിഞ്ഞിരിക്കേണ്ട , സ്ഥലം തെരഞ്ഞെടുക്കല്‍, വിത്തു തെരഞ്ഞെടുക്കല്‍, പാകല്‍, നടല്‍, വള പ്രയോഗം, കീട നശീകരണം, പരിചരണങ്ങള്‍,വിളവെടുപ്പു എന്നീ ഘടകങ്ങള്‍ വിശദീകരിച്ചു.”സീറോ ബഡ്ജറ്റ് പച്ചക്കറി കൃഷിയെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ജൈവ കൃഷിയിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ കഴിയുന്നതോടൊപ്പം നാടിന്റെ സ്വാശ്രയത്വവും സാമ്പത്തികപുരോഗതിയും നേടാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി. കര്‍ഷകരുടെ സംശയങ്ങള്‍ക്കു വിശദീകരണം നല്‍കുകയുണ്ടായി. “കഞ്ഞിക്കുഴി പയര്‍ വിത്തുംകര്‍ഷകര്‍ക്കു വിതരണം ചെയ്തു.

Categories: Updates