2011 ഏപ്രില്‍മെയ് മാസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍,എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ പരിണിതഫലങ്ങള്‍ സംബന്ധിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായിഎന്നാല്‍ഗവേഷണറിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്റെ പ്രമുഖ വ്യക്താവും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന എക്സല്‍ കമ്പനിയുടെ അമരക്കാരനുമായ ഗണേശന്‍ എന്നയാളുമായി ചര്‍ച്ചചെയ്ത്അയാളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തി വീണ്ടും സമര്‍പ്പിക്കുവാന്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചരിക്കുന്നതായാണ് അറിയുന്നത്.ആസ്വാസ്ഥ്യജനകമായ ഈ വാര്‍ത്ത അക്കാദമിക് സ്വാന്ത്ര്യത്തിനുമേലുള്ള ഭരണകൂടത്തിന്റെ ദുരപദി‍ഷ്ടമായ ആക്രമണമായേ കാണുവാനാവൂ.

എന്‍ഡോസള്‍ഫാന്‍ ഇരകളുമായോപ്രശ്നം വിശദമായി പഠിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒക്കുപേഷണല്‍ ഹെല്‍ത്തുമായോകേരള സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഡോഅച്യുതന്‍ കമ്മറ്റിയുമായോ കൂടിയാലോചിക്കണമെന്നല്ല സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ഓര്‍ക്കണംപകരം കീടനാശിനി ലോബിയോട് കൂടിയാലോചിക്കണം എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇതിനുപിന്നിലുള്ള സ്ഥാപിതസങ്കുചിത താല്പര്യങ്ങള്‍ക്ക് തെളിവാണ്.അതുമല്ലമെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍തന്നെ ദേശീയഅന്തര്‍ദ്ദേശീയ വേദികളില്‍ വാദിച്ചതിന്റെ ഫലമായാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.

ഇതിനും മുന്‍പേനോഡല്‍ ഓഫീസറായിരുന്ന ഡോമുഹമ്മദ് അഷീലിനെ പ്രത്യേകിച്ചൊരു കാരണവും കൂടാതെസ്ഥാനത്തു നിന്നും നീക്കുകയും ചെയ്തിരുന്നു.

വിദഗ്ദ്ധ പഠന സംഘത്തിന്റെ റിപ്പോര്‍ട്ട്കീടനാശിനി ലോബിക്കനുകൂലമായി മാറ്റുവാനുള്ള നീക്കത്തെ എല്ലാ ജനവിഭാഗങ്ങളും ശക്തമായി എതിര്‍ത്തു തോല്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.

 

 

കെ.ടി രാധാകൃഷ്ണന്‍                                 ടി.പിശ്രീശങ്കര്‍

(പ്രസിഡന്റ്)                                         (ജനസെക്രട്ടറി)

Categories: Updates