പരി‍ഷത്തിന്ന് ജന്‍മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍
ജന്‍മദിന കുടുംബസംഗമത്തില്‍ ഒത്തു ചേര്‍ന്നു.

കോഴിക്കോട് ജില്ലജന്‍മദിന കുടുംബസംഗമംആവേശകരമായ അനുഭവമായി. ബാലുശ്ശേരി മേഖലയിലെ നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടിയില്‍ 300 പേരാണ് പങ്കെടുത്തത്. പരിഷത്തിന്റെ നാള്‍വഴികളേയും ആവേശമുണര്‍ത്തുന്ന ഓര്‍മകളെയും ലളിതമായി അവതരിപ്പിച്ചുകൊണ്ടുള്ള കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആമുഖ
പ്രഭാഷണത്തോടെ സംഗമത്തിന്ന് തുടക്കമായി. തുടര്‍ന്ന് ഡോ.എ.അച്ചുതന്‍, പി.ടി.ഭാസ്കര പണിക്കരോടൊത്തുള്ള ആദ്യകാല പ്രവര്‍ത്തനാനുഭവങ്ങളിലൂടെ പഠിക്കാന്‍ കഴിഞ്ഞതും പരിഷത്തിനോടൊത്ത് വളരാന്‍ കഴിഞ്ഞതിന്റെയും ഓര്‍മകള്‍ പങ്കുവെച്ചു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ അങ്കമാലി പ്രവര്‍ത്തക
ക്യാമ്പ് റിപ്പോര്‍ട്ട് ചെയ്തു.

പരിഷത്ത് പ്രവര്‍ത്തകരോടൊപ്പം വന്ന കുടുബാംഗങ്ങള്‍ക്ക് വേണ്ടി ബാലോല്‍സവം, സമതോല്‍സവം എന്നിവ ഒരുക്കിയിരുന്നു. മുപ്പതോളം കൂട്ടുകാര്‍ പങ്കെടുത്ത ബലോല്‍സവത്തിന്ന് ടി.വി.ഗോവിന്ദന്‍കുട്ടി,എ.സുരേന്ദ്രന്‍ മാസ്റ്റര്‍,തുടങ്ങിയവര്‍ നേതൃത്വം കൊടുത്തുഎന്‍.ശാന്തകുമാരി,എം.ജി.സന്ധ്യ എന്നിവരാണ് സമതോല്‍വം നയിച്ചത്.

എ.ശശിധരന്‍ മാസ്റ്റര്‍,ജോര്‍ജ്.കെ.ടി. എന്നിവര്‍ ആലപിച്ച പരിഷത്ത് പാട്ടുകളും കവിതകളും പ്രവര്‍ത്തകരില്‍ ഗതകാലസ്മരണകളുണര്‍ത്തി. മേഖലകളായി ഗ്രൂപ്പ് തിരിഞ്ഞ് ഭാവി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി വൈകുന്നേരം 5-30 ന്ന്
സംഗമം അവസാനിച്ചു.

Categories: Updates