കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുക്യത്തില്‍ ജില്ല ബാല ശാസ്ത്ര കൊണ്ഗ്രെസ്സ് സംഘടിപ്പിച്ചു. മലപ്പുറം മേഖലയിലെ അമ്പലവട്ടം എല്‍ പി സ്കൂളില്‍ വച്ചാണ് പരിപാടി നടന്നത് .26നു രാവിലെ 10 മണിക്ക് കോട്ടക്കല്‍ ആര്യ വൈദ്യ ശാല ബയോ ടെക്നോളജി ഗവേഷണ വിഭാഗം ഡയരക്ടര്‍ ഡോ.ഇന്ദിര ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 63 കുട്ടികള്‍ പങ്കെടുത്തു.ജൈവ വൈവിദ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്നതയിരുന്നു ഉത്ഘാടന ക്ലാസ്. രസതന്ത്ര വര്‍ഷതെക്കുരിച്ചു കെ.ആര്‍. ജനാര്ദ്ധനന്‍ ക്ലാസ്സെടുത്തു. ലളിതമായ ഉദാഹരണങ്ങളോടെ രസകരമായി അദ്ദേഹം നടത്തിയ വിശദീകരണങ്ങള്‍ കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായി. നിരവധി ചോദ്യങ്ങളിലൂടെ കുട്ടികള്‍ തങ്ങളുടെ സംസയനിവാരണം നടത്തി. കോട്ടക്കല്‍ ആര്യവൈദ്യസലയുടെ ഔഷധ ഉദ്യാനവും റിസര്‍ച് സെന്ററും സന്ദര്‍ശിക്കുകയും അവിടുത്തെ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കുട്ടികളുടെ പ്രൊജക്റ്റ്‌ അവതരണവും വിലയിരുത്തലും നടന്നു. രാത്രിയില്‍ആകശക്കാഴ്ചകള്‍എന്ന വിഷയത്തില്‍ കെ.പി. മനോജ്‌ ക്ലാസ്സെടുത്തു .സി ഡി യുടെയും telescoppinteyum സഹായത്തോടെ നടത്തിയ ക്ലാസ് വിജ്ഞാനപ്രദമായി. സ്കൂളിനു സമീപത്തുള്ള വീടുകളിലാണ് കുട്ടികള്ക് താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് . 27നു രാവിലെ സ്കൂളിനു സമീപത്തുള്ള കാടു സന്ദര്ശനം നല്ല അനുഭവം ആയിരുന്നു. വനവര്‍ഷത്തെക്കുരിച്ചു dr വിദ്യാസാഗര്‍ ക്ലാസ്സെടുത്തു. സംസ്ഥാന ബാലാ ശാസ്ത്ര കോണ്ഗ്രസ് പ്രതിനിധികളായി 14 കുട്ടികളെ തിരഞ്ഞെടുത്തു. സമാപന സമ്മേളനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രേസിടന്റ്റ് ഉത്ഘാടനം ചെയ്യുകയും വിജയികള്‍ക്ക് സമ്മാന പുസ്തകവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

Categories: Updates