വൈറസുമുതല്‍ വന്‍മരങ്ങള്‍വരെയുള്ള ഏതാനും ജൈവവിസ്മയങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. ജീവലോകത്തിലെ ഏറ്റവുംവലിയ വിസ്മയം ജീവന്‍തന്നെയാണ്. ജീവന്റെ ഉത്ഭവം മുതലുള്ള വിസ്മയങ്ങളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. അതില്‍ ചെറിയൊരുഭാഗമായ ആകാരവിസ്മയത്തെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കുട്ടികളെ മുന്നില്‍ക്കണ്ടുള്ള ഈ പുസ്തകം ജൈവവൈവിധ്യസംരക്ഷണത്തിനുള്ള കര്‍മപരിപാടികളിലേക്കാണ് നയിക്കുന്നത്.
മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പ്രകൃതിയില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെയാണ് ജൈവവൈവിധ്യത്തിന്റെ നാശവും ആരംഭിക്കുന്നത്. മനുഷ്യ-പ്രകൃതി സന്തുലനം തെറ്റുന്നതിന്റെ ആത്യന്തികഫലമാണ് ആഗോളതാപനവും കാലാവസ്ഥാമാറ്റവും. കാലാവസ്ഥാമാറ്റംമൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ജൈവവൈവിധ്യനാശത്തിലേക്കു തന്നെയാണ് വഴിവയ്ക്കുന്നത്. 2018 ലെ പ്രളയം ജൈവവൈവിധ്യത്തിനേല്പിച്ച ആഘാതം വിവരണാതീതമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ജൈവവൈവിധ്യസംരക്ഷണം മനുഷ്യകുലത്തിന്റെ പ്രാഥമികകടമയാകുന്നത്. ജീവലോകവിസ്മയങ്ങളിലൂടെ ജീവലോകസംരക്ഷണത്തിലേക്ക് മനുഷ്യസമൂഹത്തെയാകെ നയിക്കുകയെന്നതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി.
രചന-ഡോ എ എൻ നമ്പൂതിരി
വില-70 രൂപ

Categories: Updates