പ്രഗത്ഭ ഭിഷഗ്വരനും വൈദ്യവിദ്യാഭ്യാസരംഗ മാതൃകാ അധ്യാപകനും ജനകീയാരോഗ്യരംഗത്തെ കുലപതിയുമായിരുന്ന ഡോ.പി.കെ.ആര്‍. വാര്യരുടെ നിര്യാണത്തില് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഗാധമായ ദു;ഖം രേഖടുത്തുന്നു. ആശുപത്രികളില്‍ പ്രൈവറ്റ് പ്രാക്ടീസ് അനുവദിക്കാതിരുന്ന കാലത്തുപോലും പ്രൈവറ്റ് പ്രാക്ടീസില്‍ നിന്നു വിട്ടുനിന്ന് പാവപ്പെട്ട് രോഗികള്ക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹേം ചികിത്സയിലെ നൈതികതയും സാമൂഹികപ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്നതില്‍ കാണിച്ച നിഷ്ഠ ആരോഗ്യമേഖലയില്‍ മാത്രമല്ല മറ്റേതൊരു മേഖലയിലെയും പ്രവര്ത്തകര്ക്കു മാതൃകയാണ്. കേരളത്തിലെ വൈദ്യവിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയര്ത്തുന്നതിനു വലിയ സംഭാവന നല്കിയ അദ്ദേഹം എക്കാലവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹയാത്രികനും പരിഷദ് പ്രവര്ത്തനങ്ങള്‍ക്ക്, വിശ്യഷ്യ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്, വഴികാട്ടിയുമായിരുന്നു. പതിനായിരം വീടുകളില്‍ പരിഷത്ത് നടത്തിയ ആരോഗ്യ സര്‍വെയില്‍ ക്രിയാത്മക നേതൃത്വം നല്കിയ അദ്ദേഹം സംഘടനയുടെ ജനകീയാരോഗ്യ നയം രൂപടുത്തുന്നതിലും വലിയ പങ്കുവഹിച്ചു. ഏറ്റവും ഒടുവില്‍, ആരോഗ്യമേഖലയിലെ പ്രശ്നങ്ങള് പഠിക്കുവാന്‍ പരിഷത്ത് നിയോഗിച്ച ജനകീയാരോഗ്യ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരളത്തിലെ ആരോഗ്യമേഖലയ്ക്കും ജനകീയാരോഗ്യപ്രവല്‍ത്തനങ്ങള്‍ക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളത്. കെ.ടി.രാധാകൃഷ്ണന്‍ പ്രസിഡന്റ് ടി.പി. ശ്രീശങ്കര്‍ ജനറല്‍ സെക്രട്ടറി

Categories: Updates