കോഴിക്കോട് ജില്ലയില്‍ തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും അധികാരവികേന്ദ്രീകരണ സെമിനാറും
2010 നവമ്പര്‍ 11 പരിഷത്ത് ഭവന്‍

കോഴിക്കോട് ജില്ലയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേഷന്‍ മേയര്‍,വടകര, കൊയിലാണ്ടി നഗരസഭ അദ്ധ്യക്ഷമാര്‍ ജില്ല-ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ എന്നിവരെ അനുമോദിക്കുന്നതിന്നായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല കമ്മറ്റി 2010 നവമ്പര്‍
11 ന്ന് രാവിലെ 10 മണിക്ക് പരിഷത്ത് ഭവനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് അധികാര വികേന്ദ്രീകരണ സെമിനാറും നടന്നു.

പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,കോര്‍പ്പറേഷന്‍ മേയര്‍,വടകര,കൊയിലാണ്ടി മുന്‍സിപ്പാലിറ്റി അദ്ധ്യക്ഷമാരും 30 ഓളം മറ്റ് തദ്ദേശ ഭരണ സാരഥിമാരും പങ്കെടുത്തു.പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ജില്ല പ്രസിഡണ്ട് ഡോ.ഡി.കെ.ബാബു അദ്ധ്യക്ഷനായി. തുടര്‍ന്ന് നടന്ന സെമിനാറില്‍തദ്ദേശ ഭരണത്തില്‍ നിന്ന് തദ്ദേശസ്വയം ഭരണത്തിലേക്ക്എന്ന വിഷയം അവതരിപ്പിച്ചത് പരിഷത്ത് നിര്‍വാഹകസമിതി അംഗം ടി.ഗംഗാധരന്‍ മാസ്റ്ററുംകേരളത്തിന്റെ വികസനവും തദ്ദേശ ഭരണ സ്ഥാപങ്ങളുംഎന്ന വിഷയത്തില്‍ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണനും സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രസിഡണ്ട്മാരും ചെയര്‍മാന്‍മാരും വളരെ ആവേശപൂര്‍വമാണ് പ്രതികരിച്ചത്.

Categories: Updates