തിരുവനന്തപുരം: രണ്ടു ദിവസമായി നെയ്യാറ്റിന്കരയ്ക്കടുത്തുള്ള മാരായമുട്ടത്ത് ( പെരുങ്കടവിള മേഖല) നടന്ന പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു. കേരളത്തിന്റെ ജനാധിപത്യപ്രക്രിയയെ പരിസ്ഥിതിവത്കരിച്ചതാണ് അമ്പതുവര്‍ഷത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ആസൂത്രണബോര്‍ഡ് മുന്‍ അംഗം ഡോ. കെ.എന്‍. ഹരിലാല്‍ പ്രസ്താവിച്ചു. മാരായമുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളസമൂഹത്തില്‍ നടന്ന ജനാധിപത്യപ്രക്രിയയുടെ പ്രാധാന്യം കേരളസമൂഹമോ പരിഷത്തുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളോ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നത് ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിന് തടസ്സമാണ്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുകയും ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാന്‍ വേണ്ടതെന്നതാണ് വെനിസ്വേലയിലും ബ്രസീലിലുമുള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ ജനാധിപത്യമുന്നേറ്റങ്ങളുടെ നേട്ടങ്ങളെക്കാള്‍ വഴികള്‍ക്കാണ് പ്രാധാന്യം. കേവലം സന്നദ്ധപ്രവര്‍ത്തനത്തിലൂടെയല്

ല, പോരാട്ടങ്ങളിലൂടെയാണ് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയെ കേരളം മാറ്റിയെടുത്തത്. അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പൊതുഇടങ്ങളും പൊതുസംവിധാനങ്ങളും പക്ഷേ ഇന്ന് വെല്ലുവിളി നേരിടുകയാണ്. അവയെ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ കേരളത്തിന്റെ മുന്നേറ്റം ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
അമ്പതുവര്‍ഷത്തിലെത്തിയ പരിഷത്ത് പുതിയ കാലത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ സജ്ജമാകേണ്ടതുണ്ടെന്നും അധ്യക്ഷത വഹിച്ച പരിഷത്ത് ജില്ലാപ്രസിഡന്റ് ഡോ. കെ. വിജയകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ ആശംസ നേര്‍ന്നു. ജില്ലാ സെക്രട്ടറി ബി. രമേശ് റിപ്പോര്‍ട്ടും ട്രഷറര്‍ എം. വിജയകുമാര്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ സംഘടനാരേഖ അവതരിപ്പിച്ചു. സമ്മേളനവേദിയില്‍വച്ച് പി. പ്രദീപ്, എസ്. വേലുക്കുട്ടിപ്പിള്ള എന്നിവരെ ആദരിച്ചു. ജഗത് തിരുപുറം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം അമ്പലത്തറയില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഷിബു അരുവിപ്പുറം, ആര്‍ പരമേശ്വരന്‍പിള്ള, ടി.ആര്‍. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസം

(2013 ഏപ്രില്‍ 21) ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ജൈവവൈവിധ്യബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, വികസനസംഗമത്തെക്കുറിച്ച് ഡോ. കെ.പി. കണ്ണന്‍, പി.എസ്.രാജശേഖരന് എന്നിവര്‍ സംസാരിച്ചു. കെ.ജി ഹരികൃഷ്ണന്‍  ഭാവിപ്രവര്‍ത്തന രേഖ അവതരിപ്പിച്ചുവൈകിട്ട് ശാസ്ത്രജാഥയോടെ സമ്മേളനം സമാപിച്ചു.
പ്രസിഡന്റായി ഡോ.കെ.വിജയകുമാറിനെയും സെക്രട്ടറിയായി ബി രമേഷിനെയും ട്രഷററായി എം.വിജയകുമാറിനെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. വാസുദേവന്‍പിള്ള, ഷീല എന്നിവര്‍ പുതിയ വൈസ്പ്രസിഡന്റുമാരും എസ്. രാജിത്ത്, സദീറ ഉദയകുമാര്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമായി 29 അംഗ ജില്ലാക്കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
കേ

ജില്ലയിലെ 13 മേഖലകളില്‍ നിന്നായി ഇരുനൂറ്റിയന്‍പതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുത്തു.

 

Categories: Updates