കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുകയാണ്. പാർലമെന്റിൽ അവതരിപ്പിച്ച് ചർച്ച ചെയ്യാതെ ഒരു പത്രസമ്മേളനത്തിലൂടെയാണ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന നയം പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മുന്നോട്ടുനയിക്കേണ്ട കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഭരണഘടനയുടെ ആമുഖത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതില്‍ പറയുന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം നിലനില്‍ക്കണമെങ്കില്‍ അതില്‍ ഊന്നിയുള്ള വിദ്യാഭ്യാസമായിരിക്കണം ഇവിടെ വികസിച്ചുവരേണ്ടത്. എന്നാൽ നയത്തിൽ ഒരിടത്തും ‘ജനാധിപത്യം’, ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകള്‍ പറയുന്നില്ല. എന്നാൽ ഭാരതവത്കരണം, ഇന്ത്യന്‍ ധാര്‍മികത തുടങ്ങിയ പ്രയോഗങ്ങളും സേവ, അഹിംസ, സ്വച്ഛത, സത്യം, നിഷ്കാമകര്‍മം, ശാന്തി, ത്യാഗം, സഹിഷ്ണുത തുടങ്ങിയ ‘ഇന്ത്യന്‍ മൂല്യങ്ങ’ളെ സൂചിപ്പിക്കുന്ന വാക്കുകളും ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നു. രേഖ വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കുകയും അതിലുള്ള നവലിബറല്‍ – ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടുകയുമാണ് നമുക്ക് ചെയ്യാനുള്ളത്. ചരിത്രപരമായ ഈ കടമ ഏറ്റെടുക്കാൻ കേരളത്തിലെ പുരോഗമന വിദ്യാഭ്യാസപ്രവര്‍ത്തകരും പൊതുസമൂഹവും സർക്കാരും സംസ്ഥാനത്തിന്റെ വികസനത്തിൽ താല്പര്യമുള്ള മുഴുവൻ ആളുകളും മുന്നോട്ടുവരണം. ഈ ലഘു പുസ്തകം അതിന് സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.

https://tinyurl.com/Desiyavidyabhyasanayam2020

ലഘുലേഖ വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക

Categories: Articles