ഇത് അസാധാരണമായ ഒരു ചരിത്രപുസ്തകമാണ്. രചനാശൈലിയിലും സമീപനത്തിലും അവതരണത്തിലുമെല്ലാം അസാധാരണം. കാർട്ടൂൺ കഥയല്ല ഇത്. ഗൗരവമേറിയ ചരിത്രം. പക്ഷേ, ആർക്കും മനസ്സിലാകുന്ന വിധത്തിലാണ് അവതരണം.
41 കൊല്ലം മുമ്പ് എഴുതിയതാണ് ഇത്. വിയത്നാം യുദ്ധമാണ് സന്ദർഭം. വിയത്നാമിൽനിന്ന് അമേരിക്ക തോറ്റ് പിന്മാറി. പക്ഷേ, അത് ഭൗതികമായ പിന്മാറ്റം മാത്രമായിരുന്നു. മുതലാളിത്ത വ്യാമോഹങ്ങൾ അപ്പോഴും ശക്തമായിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഒന്നിനൊന്ന് പിറകേയായി ഉപഭോഗാധിഷ്ഠിത മുതലാളിത്തത്തെ ആശ്ലേഷിച്ചു. സോഷ്യലിസ്റ്റ് ചേരി തകർന്നതോടെ ആദ്യത്തെ സോഷ്യലിസ്റ്റ് പരീക്ഷണം പരാജയപ്പെട്ടു. ചൂഷിതരും തങ്ങളുടേതായ ഒരു ദിവസം സ്വപ്നം കണ്ടിരുന്നു. സമത്വസുന്ദരമായ ഒരു ലോകം. ആ സ്വർഗ്ഗം ഇപ്പോഴും നിർമ്മിക്കപ്പെട്ടിട്ടില്ല. അതിനുള്ള സമരം തുടരേണ്ടിയിരിക്കുന്നു. പുതിയ സോഷ്യലിസ്റ്റ് മൂല്യബോധവും വികസന സങ്കല്പനവും രൂപപ്പെടുത്തേണ്ടിയിരി ക്കുന്നു. ഇന്നത്തെ യുവാക്കളുടേയും കുട്ടികളുടേയും ചുമതലയാണിത്. ഇതേവ രെയുള്ള സമരങ്ങളുടെ അറിവ് അതിന് സഹായിക്കും എന്ന ബോധ്യത്തോടെ യാണ് പരിഷത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Updates