അറിവു വര്‍ദ്ധിക്കുമ്പോഴും വിവേകം നഷ്ടെപ്പടുന്ന അവസ്ഥ മാറണം േഡാ.സി.ജി.രാമചന്ദ്രന്‍ നായര്‍ ശാസ്ത്രത്തിലും ൈവജ്ഞാനിക ശാഖകളിലും പുതിയ അറിവിെന്റ മേഖലകള്‍ വികസിക്കുന്തോറും മനുഷ്യെന്റ വിവേകം കുറഞ്ഞു വരുന്ന അവസ്ഥയാണ് സമകാലിക ലോകം നേരിടുന്ന വലിയ പ്രതിസന്ധിെയന്നും ഇതു മറികടക്കാനുള്ള ബോധപൂര്‍വ്വമായ ഇടെപടലുകള്‍ എല്ലാ തലങ്ങളിലും നടക്കേണ്ടതുെണ്ടന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുന്‍ െചയര്‍മാന്‍ ഡോ.സി.ജി.രാമചന്ദ്രന്‍ നായര്‍ പ്രസ്താവിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെന്റ 48-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രസതന്ത്രം പ്രചോദനവും പ്രലോഭനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയും ജനിതക സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും ലോകത്തെ മാറ്റിമറിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇവയിലുള്‍പ്പെടെ മിക്കവാറും എല്ലാ ശാസ്ത്ര സാങ്കേതിക മേഖലകളിലും മൌലികമായ സംഭാവനകള്‍ നല്‍കുന്ന ശാസ്ത്ര ശാഖയാണ് രസതന്ത്രം. രസതന്ത്രത്തിന്റെ നിരവധി പുതിയ ശാഖകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ വളര്‍ച്ചകള്‍ ഭാവിയിലെ മനുഷ്യ ജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമാണ്. ഹൈഡ്രജന്‍ ഭാവിയിലെ ഇന്ധനമായി മാറുന്നതോടെ പുകക്കുഴലുകള്‍ നീരാവിക്കഴുലുകളുമായി മാറുകയും മലിനീകരണം ഒഴിവാകുകയും ചെയ്യും. നാനോടെക്നോളജി വളരുന്നതോടെ കൈയില്‍ എടുത്തു പൊക്കാന്‍ കഴിയുന്ന കുറഞ്ഞ ഭാരവും ഇന്നത്തെ വാഹനങ്ങളുടെ പല മടങ്ങ് ഉറപ്പുള്ള വാഹനങ്ങള്‍ വരും. അവയെ ഡ്രൈവറില്ലാതെ റോബോട്ടുകള്‍ നിയന്ത്രിക്കുന്നതോടെ ഇന്നത്തെ രൂപത്തിലുള്ള റോഡപകടങ്ങള്‍ പഴങ്കഥയാവും. ബയോ ടെക്നോളി വളരുന്നതോടെ പലവിധ മാറ്റങ്ങളും വരുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നവര്‍ കോഴിയെ കൊല്ലാതെ, വിത്തു കോശ സാങ്കേതിക വിദ്യയിലൂടെ കോഴിയുടെ ഇഷ്ടമുള്ള ശരീര ഭാഗങ്ങള്‍ വളര്‍ത്തിയെടുത്ത് കഴിക്കാന്‍ പറ്റുന്ന അവസ്ഥയും അല്ലെങ്കില്‍ ബീഫിന്റെ രുചിയുള്ള തക്കാളിപോലെ മിശ്രിത വസ്തുക്കള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിവുള്ള അവസ്ഥയും ഉണ്ടാകും. ഇത് അന്താരാഷ്ട്ര രസതന്ത്രവര്‍ഷമാണ്. രസതന്ത്രം നമ്മുടെ ജീവിതം, നമ്മുടെ ഭാവി എന്നതാണ് മുദ്രാവാക്യം. മദാം മാരി ക്യൂറി, റേഡിയം വേര്‍തിരിച്ചതിന്റെ പേരില്‍, രണ്ടാമത്തെ നോബല്‍ സമ്മാനം രസതന്ത്രത്തിന് 1911 ല്‍ ലഭിച്ചതിന്റെ നൂറാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് രസതന്ത്ര വര്‍ഷം ആഘോഷിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്ത് വികാസം പ്രകടിപ്പിച്ച രാജ്യങ്ങള്‍ ഉള്ളപ്പോഴും വര്‍ഷാചരണത്തിനുള്ള പ്രമേയം അവതരിപ്പിച്ചത് എത്യോപ്യയാണെന്ന് രസകരമായ കാര്യമാണ്. രസതന്ത്രത്തിന്റെ നല്ലതും ചീത്തയുമായ ഉപയോഗത്തിന്റെ ഏറ്റവും നല്ല ഉദാഹരണം രാസവളങ്ങളാണ്. രാസവളങ്ങളുടെ അമിത പ്രയോഗം മണ്ണിനെ ഒരു വശത്ത് നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൃത്രിമ വളങ്ങളുണ്ടായിരുന്നില്ലെങ്കില്‍ അത് ആഗോള ക്ഷാമത്തിന് വഴിവെക്കുമായിരുന്നു. ശാസ്ത്രത്തിന്റെ ശരിയായ ഉപയോഗം മനുഷ്യ പുരോഗതിക്ക് വഴി വെക്കുമെന്നതിന്റെ തെളിവാണ് ലൂയിപാസ്റ്റര്‍. മനുഷ്യ നന്മയ്ക്കുതകുന്ന ഗവേഷണങ്ങള്‍ മാത്രമെ നടത്തൂ എന്ന തീരുമാനത്തിന്റെ പേരില്‍ തൊണ്ണൂറു ശതമാനം ഗവേഷണാശയങ്ങളും ഉപേക്ഷിക്കുകയും അതിനാല്‍ ലോകത്തിന്റെ ശ്രദ്ധവേണ്ട രീതിയില്‍ കിട്ടാതെ പോകുകയും ചെയ്ത അതുല്യ ശാസ്ത്ര പ്രതിഭയാണദ്ദേഹം. അണുബോംബിന്റെ ഗവേഷണത്തില്‍ പങ്കാളിയാകേണ്ടി വന്നതില്‍ ഓപ്പന്‍ ഹീമര്‍ പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. സാങ്കേതികമായി മാധുര്യമേറിയ കാര്യങ്ങളുടെ പ്രലോഭനം തടുക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്രത്തിന്റെ ദുരുപയോഗം മുമ്പെത്തേക്കാളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ ശരിയായ വിജ്ഞാനത്തിന്റെ വ്യാപനം ആവശ്യമായി തീരുന്നു. ശാസ്ത്ര രംഗത്ത് മാറ്റങ്ങള്‍ വരുമ്പോഴും അവയെ ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന വിവേകം കുറഞ്ഞു വരുന്നത് അപകടങ്ങളും സൃഷ്ടിക്കുന്നുണ്ട്. ആഗോള താപനവും മലിനീകരണവും വിഭവങ്ങളുടെ അമിത ചൂഷണവുമുള്‍പ്പെടെയുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവേകം കൂടി മനുഷ്യന്‍ സ്വീകരിച്ചാലെ ഭാവിയില്‍ മനുഷ്യജീവിതം സാധ്യമാകൂ. ഈ വിവേകം വീണ്ടെടുക്കുന്നതില്‍ മൌലികമായ സംഭാവന ചെയ്യാന്‍ കഴിയുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സംഘടയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. ആ പ്രവര്‍ത്തനം കൂടതല്‍ ശക്തിപ്പെടുത്തുവാന്‍ അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ സാധ്യതകള്‍ പരിഷത്ത് ഉപയോഗപ്പെടുത്തണം -അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഷത്ത് പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.ആര്‍.വി.ജി.മേനോന്‍, ഉദ്ഘാടകനെ പരിചയപ്പെടുത്തി. ശാസ്ത്രഗതിയുടെ പ്രത്യേക പതിപ്പ് ഡോ.സി.ജി.രാമചന്ദ്രന്‍നായര്‍ കെ.അജിലയ്ക്കു നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.പി.ശ്രീശങ്കറും സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്വാഗത സംഘം ചെയര്‍മാനുമായ ടി.എന്‍.കണ്ടമുത്തന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ.വി.സാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രസിഡണ്ട് കാവുമ്പായി ബാലകൃഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ടി.പി.ശ്രീശങ്കര്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ പി.വി.വിനോദ് കണക്കും ഇന്റേണല്‍ ഓഡിറ്റര്‍ പി.കെ.നാരായണന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേരള വികസനത്തിന്റെ രണ്ടാം തലമുറ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ (നാളെ) ഡോ.കെ.പി.കണ്ണന്‍ പ്രബന്ധമവതരിപ്പിച്ചു സംസാരിക്കും. ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് 5.30ന് സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയും കായിക പ്രതിഭകളായ പി.യു.ചിത്ര, കെ.കെ.വിദ്യ എന്നിവരെ അനുമോദിക്കുകയും ചെയ്യും.

Categories: Updates