ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കുന്ന ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കും. രണ്ട് ജാഥകളും ഏപ്രിൽ 29 ന് വൈകിട്ട് 6.30 ന് തൃശൂരിൽ സമാപിക്കും. സമാപന സമ്മേളനം പ്ലാനിഗ് ബോർഡ് വൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.                                                                                                                                                                                                                                                 കെ പി രവിപ്രകാശ് ആണ് തെക്കൻ ജാഥയുടെ മാനേജർ. ജാഥക്കു മുന്നോടിയായി സെമിനാറുകളും കാൽനട ജാഥകളും സംവാദങ്ങളും എല്ലാ മേഖലകളിലും സംഘടിപ്പിക്കും. ഭൂസംരക്ഷണ ജാഥയുടെ തിരുവനന്തപുരം ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങൾ.   

Categories: Updates