കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന സംഗമത്തോടനുബന്ധിച്ച്  നടക്കുന്ന പ്രദര്‍ശനം ഇന്നുച്ചമുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിക്കും. മാലിന്യ സംസ്‌കരണത്തിനും ബയോഗ്യാസിനും സഹായിക്കുന്ന വിവിധതരം പ്ലാന്റുകള്‍, ജലശുചിത്വത്തിനുള്ള മാതൃകകള്‍, സോളാര്‍ മാതൃകകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങള്‍, ചൂടാറാപ്പെട്ടി, പുകശല്യമില്ലാത്ത പരിഷത്ത് അടുപ്പ്, കുടുംബശ്രീ ഉത്പന്നങ്ങള്‍, പരിഷത്ത് പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. ശാസ്ത്രസാഹിത്യ പരിഷത്ത്നബാര്‍ഡ് സഹായത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍, പാലക്കാട് ഐ.ആര്‍.ടി.സി.,  എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കെ.എസ്.ഇ.ബി., കാനറാ ബാങ്ക്, ഭൂജല വകുപ്പ്, ശുചിത്വമിഷന്‍, ലാന്‍ഡ് യൂസ് ബോര്‍ഡ്, വേള്‍ഡ് വൈഡ് ഫണ്ട്, തണല്‍ തുടങ്ങി വിവിധ ഏജന്‍സികളും സംഘടനകളും പങ്കെടുക്കും.   മേയ് ഒന്നുവരെ രാവിലെ 10 മണിമുതല്‍ വൈകിട്ട് എട്ടുവരെ പ്രദര്‍ശനം കാണാം. പ്രവേശനം സൗജന്യമാണ്.

Categories: Updates