ഐക്യരാഷ്ട്ര സംഘടന 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ആയിരം രസതന്ത്ര ക്ലാസ്സുകള്‍ നടത്താന്‍ പരിഷത് ഭവനില്‍ ചേര്‍ന്ന ജില്ലാ സംഘാടകസമിതി തീരുമാനിച്ചു

സ്കൂളുകള്‍, കോളേജുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, അംഗനവാടികള്‍, വീട്ടുമുറ്റങ്ങള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇതിനായി സി.ഡി, പാനല്‍, കൈപ്പുസ്തകം എന്നിവ   യ്യാറായി കഴിഞ്ഞു. ജില്ലാ സംഘാടകസമിതി ഭാരവാഹികളായി മണന്പൂര്‍ രാജന്‍ബാബു, കെ. പത്മനാഭന്‍ മാസ്റ്റര്‍ (രക്ഷാധികാരികള്‍), ടി.കെ.. ഷാഫി (ചെയര്‍മാന്‍), വി.ശിവദാസ്. അഡ്വ.മേഹന്‍ദാസ്, വി.പി.അനില്‍ (വൈസ് ചെയര്‍മാന്മാര്‍), ഡോ.പി.മുഹമ്മദ്ഷാഫി (കണ്‍വീനര്‍), .ശ്രീധരന്‍, ടി.വി.ജോയ് (ജോയന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ക്ലാസ്സുകള്‍ ആവശ്യമുള്ളവര്‍ പരിഷത് ഭവനില്‍ ബന്ധപ്പെടണ മെന്ന് സംഘാടക സമിതി അറിയിച്ചു. ജൂലായ് മൂന്നിന് പതിനൊന്നിടത്തായി മേഖലാതല പരിശീലനങ്ങള്‍ നടക്കുന്നു. ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് വേണുപാലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ.പി.മുഹമ്മദ് ഷാഫി, .ശ്രീധരന്‍, സജിജേക്കബ്, പി.രമേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.ജോയ് സ്വാഗതവും വി.ആര്‍.പ്രമോദ് നന്ദിയും പറഞ്ഞു.

Categories: Updates