ശാസ്ത്രസാഹിത്യ പരിഷത്ത് എക്കാലത്തും എതിർത്തുപോന്ന ഒന്നാണ് അശാസ്ത്രീയവും അമിതവുമായ കീടനാശിനി ഉപയോഗം. ആഗോള പരിസ്ഥിതി പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത ശാസ്ത്രജ്ഞ റേച്ചൽ കാഴ്സന്റെ പ്രസിദ്ധീക രണങ്ങൾക്ക് പ്രചാരണം നൽകാൻ പരിഷത്ത് എന്നും ശ്രദ്ധി ച്ചു പോന്നിട്ടുണ്ട്. കാഴ്സന്റെ വിശ്വവിഖ്യാതമായ “സൈലന്റ് സ്പ്രിങ്’ എന്ന പുസ്തകത്തിന്റെ ഒരു ചെറുപതിപ്പ് “പാടാത്ത പക്ഷികൾ” എന്ന പേരിൽ പരിഷത്ത് 1979-ൽ ത്തന്നെ പ്രസി ദ്ധീകരിച്ചിരുന്നു. റേച്ചൽ കാഴ്സന്റെ ജന്മശതാബ്ദി 2007-08 കാലത്ത് ലോകം മുഴുവൻ ആചരിക്കുകയുണ്ടായല്ലോ. അതിന്റെ ഭാഗമായി കാഴ്സന്റെ ജീവിതത്തേയും പ്രവർത്തനങ്ങളേയും പ്രസിദ്ധീകരണങ്ങളേയും ബഹുജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഉതകുന്ന ഒരു പ്രസിദ്ധീകരണം വേണമെന്ന് പ്രസിദ്ധീകരണസമിതി തീരുമാനിക്കുകയുണ്ടായി. റേച്ചൽ കാഴ്സന്റെ ഒരു ആരാധികയും, ആ മഹൽ വ്യക്തിയേയും അവ രുടെ ശാസ്ത്രീയ – സാമൂഹ്യ രംഗത്തെ പ്രവർത്തനങ്ങളെ അഗാധമായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിയുമായ ഡോ. എ. രതിമേനോനെയാണ് പരിഷത്ത് ആ ദൗത്യം ഏൽപ്പിച്ചത്. സ്തുത്യർഹമാംവിധം രതിമേനോൻ ആ ദൗത്യം നിർവഹിച്ചിരിക്കുന്നു. സന്തോഷത്തോടും കൃതജ്ഞതയോടും കൂടി പരിഷത്ത് ആ പുസ്തകത്തെ ബഹുജനസമക്ഷം അവതരിപ്പിച്ചു കൊള്ളുന്നു.

Categories: Updates