വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം
ആഗസ്റ്റ് – 14 ന്
കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍

എല്‍.­പി.­വി­ഭാ­ഗം
പ്രകൃ­തി­യില്‍ എല്ലാ ജീവ­ജാ­ല­ങ്ങള്‍ക്കും അവ­യുടെ തന്നെ വര്‍ഗ്ഗ­ത്തില്‍പ്പെട്ട സസ്യ­ങ്ങ­ളേയും ജന്തു­ക്ക­ളേയും ഉല്‍പാ­ദി­പ്പി­ക്കു­ന്ന­തി­നുള്ള കഴി­വു­ണ്ട്. സസ്യ­ങ്ങള്‍ ഇതി­നായി നിര­വധി മാര്‍ഗ്ഗ­ങ്ങ­ളാണ് അവ­ലം­ബി­ക്കു­ന്ന­ത്. നിങ്ങ­ളുടെ ചുറ്റു­പാ­ടില്‍ കാണു­ന്നതും നട്ടു­വ­ളര്‍ത്തു­ന്ന­തു­മായ ചെടി­കള്‍ ഏതെല്ലാം തര­ത്തി­ലാണ് പ്രത്യു­ല്പാ­ദനം ലട­ത്തു­ന്ന­തെന്ന് കണ്ടെത്തി പട്ടി­ക­പ്പെ­ടു­ത്ത­ണം. (ചെ­ടി­യുടെ പേര്, കുറ്റി­ച്ചെ­ടി­യാണോ മര­മാണോ ഇഴ­വ­ള്ളി­യാ­ണോ… തുടങ്ങിയ പ്രത്യേ­ക­ത­കള്‍, വള­രുന്ന സ്ഥലം, പ്രത്യു­ല്പാ­ദന മാര്‍ഗ്ഗം എന്നി­ങ്ങ­നെ­യാണ് പട്ടി­ക­പ്പെ­ടു­ത്തേ­ണ്ട­ത്. ) ഇതില്‍ നിന്നും നിങ്ങള്‍ എത്തി­ച്ചേര്‍ന്ന നിഗ­മ­ന­ങ്ങള്‍ എന്തെല്ലാം ?

യു.­ പി. വിഭാഗം
വിത്തു­വിതരണത്തി­നായി സസ്യ­ങ്ങള്‍ അവ­ലം­ബി­ച്ചി­ര്ക്കുന്ന ലാര്‍ഗ്ഗ­ങ്ങള്‍ നിര­വ­ധി­യാ­ണെന്ന് നമു­ക്ക­റി­യാം. ചുറ്റു­പാ­ടു­കള്‍ നിരീ­ക്ഷിച്ചും മറ്റ് വിവര സ്രോത­സ്സു­കളെ ആശ്ര­യിച്ചും വിത്തു­വി­ത­ര­ണ­ത്തി­നായി ചെടി­കള്‍ സ്വീക­രി­ച്ചി­ട്ടു­ള്ള വ്യത്യസ്ത മാര്‍ഗ്ഗ­ങ്ങള്‍ ഏതെ­ല്ലാ­മാ­ണെന്ന് കണ്ടെ­ത്തു­ക. പര­മാ­വധി വിവ­ര­ങ്ങള്‍ ശേഖ­രിച്ച് പട്ടി­ക­പ്പെ­ടു­ത്തു­ക. എത്തി­ച്ചേര്‍ന്ന നിഗ­മ­ന­ങ്ങള്‍ എന്തെ­ല്ലാ­മാണ് ? (ചെ­ടി­യുടെ പേര്, കുറ്റി­ച്ചെ­ടി­യാണോ മര­മാണോ ഇഴ­വ­ള്ളി­യാ­ണോ… തുടങ്ങിയ പ്രത്യേ­ക­ത­കള്‍, വള­രുന്ന സ്ഥലം, പ്രത്യു­ല്പാ­ദന മാര്‍ഗ്ഗം എന്നി­ങ്ങ­നെ­യാണ് പട്ടി­ക­പ്പെ­ടു­ത്തേ­ണ്ട­ത്. )

ഹൈസ്‌കൂള്‍ വിഭാഗം
ജൈവ­വൈ­വിധ്യം നില­നിര്‍ത്തു­ന്ന­തില്‍ പ്രധാന പങ്കു­വഹിക്കുന്ന ഒന്നാണ് ചെടി­ക­ളില്‍ നട­ക്കുന്ന വിത്തു­വി­ത­ര­ണം. ഇതി­നായി വിത്തു­കള്‍ക്ക് ഘട­നാ­പ­രമായ പല സവി­ശേ­ഷ­ത­ക­ളു­മു­ണ്ട്. വിത്തു­വി­ത­രണം നട­ത്തു­ന്ന­തി­നായി ചെടി­ക­ളില്‍ കാണ­പ്പെ­ടുന്ന അനു­കൂ­ല­ന­ങ്ങള്‍ എന്തെ­ല്ലാ­മാ­ണെന്ന് കണ്ടെ­ത്തു­ക. വിവ­ര­ങ്ങള്‍ പട്ടി­ക­പ്പെ­ടുത്തി, എത്തി­ച്ചേ­രുന്ന നിഗ­മ­ന­ങ്ങള്‍ എന്തെ­ല്ലാ­മെന്നെഴു­ത­ണം. (പേ­ര്, ശാസ്ത്ര നാമം, ചെടി­യുടെ സ്വഭാ­വം, ഘട­നാ­പ­ര­മായ സവി­ശേ­ഷ­ത­കള്‍, വള­രുന്ന സ്ഥലം, എന്നി­ങ്ങ­നെ­യാണ് പട്ടി­ക­പ്പെ­ടു­ത്തേ­ണ്ട­ത്.

Categories: Updates