വിദ്യാഭ്യാസത്തെ സേവനമാക്കി വാണിജ്യവല്‍ക്കരിക്കുകയും അതിനെ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാക്കുകയും ചെയ്യനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനും മുന്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എന്‍. ഗണേഷ് പ്രസ്ഥാവിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സ്മ്മേളനം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ ബില്ലില്‍ നിരവധി അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.അണ്‍-എയ്ഡഡ് സ്കൂളുകളിലെ എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനുള്ള നിര്‍ദ്ദേശംസ്കൂളുകളെ പരോക്ഷമായി അംഗീകരിക്കുന്നതിനു തില്യമാണ്. ഇന്നത്തെ എയ്ഡഡ് സ്കൂളുകളെ അണ്‍-എയ്ഡഡ് ആക്കാനാണ് പ്രൈവറ്റ്-പബ്ലിക് സഹകരണം എന്ന നിര്‍ദേശം.

ഉദ്ഘാടന യോഗത്തില്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എസ്.ബിജു അദ്ധ്യക്ഷനായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.സാബു,പി.ദീപു, കരകുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ശിവരാജന്‍, സ്വാഗതസംഘം ജനറല്‍ കണ്‍ വീനര്‍ പി.കേശവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് രമേഷിന്റെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സെക്രട്ടറി പി ഗോപകുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ് ഏറത്ത് കണക്കും അവതരിപ്പിച്ചു.

വൈകിട്ട് ഡല്‍ഹിയിലെ പ്രശസ്ത ജ്യോതിശാസ്ത്രജ്ന്ഞനായ ഡോ.അമിതാഭ് പാണ്ഡെ ‘ഇവിടെ നമ്മള്‍ ഒറ്റയ്ക്കാണോ” എന്ന വിഷയത്തില്‍ ജ്യോതിശാസ്ത്ര പ്രബന്ധം അവതരിപ്പിച്ചു. സമ്മേളനം 24 ന് വൈകിട്ട് സമാപിക്കും

Categories: Updates