അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രനാടകയാത്ര എറണാകുളം ജില്ലയില്‍ വിജയകരമായി പര്യടനം പൂര്‍ത്തിയാക്കി. സെപ്തംബര്‍ 26ന് അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പരിപാടി ഒക്ടോബര്‍ 1ന് നേര്യമംഗലം നവോദയ സ്ക്കൂളിലെ അവതരണത്തോടെ സമാപിച്ചു. ജില്ലയില്‍ 24 കേന്ദ്രങ്ങളിലായിരുന്നു നാടകാവതരണം.

 

മാഡം ക്യൂറിയുടെ ജീവിത സന്ദര്‍ഭങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ലഘുനാടകമായിരുന്നു യാത്രയിലെ മുഖ്യയിനം. ശാസ്ത്രപ്രഭാഷണം, രസതന്ത്ര മാജിക്, രസതന്ത്ര പാനല്‍ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായിരുന്നു. ശാസ്ത്രപുസ്തക പ്രചരണത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തിയാണ് ഇത് സംഘടിപ്പിച്ചത്. ഒരു ദിവസം 4 കേന്ദ്രങ്ങളില്‍ 3 എണ്ണവും വിദ്യാലയങ്ങളിലായിരുന്നു. വൈകുന്നേര കേന്ദ്രം പൊതുയിടത്താണ് ഒരുക്കിയത്. എഴുപുന്ന ഗോപിനാഥ്, ഷാജി തൃപ്പൂണിത്തുറ, അമ്പിളി, രാമചന്ദ്രന്‍ മുളന്തുരുത്തി, സതീഷ് കോലഞ്ചേരി എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. കൂടല്‍ ശോഭന്‍ മാനേജരായി പ്രവര്‍ത്തിച്ചു. സംവിധാന നേതൃത്വം എം.കെ. രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.

Categories: Updates