തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത്ഭൂമി പൊതുസ്വത്ത്എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് മുഖ്യാതിഥിയാകും. ജാഥ ഉന്നയിക്കുന്ന വിഷയത്തിലുള്ള സെമിനാര്‍ ഏപ്രില്‍ 18 ന് രണ്ടുമണിക്ക് ഗവ. ട്രെയിനിങ് കോളേജില്‍ നടക്കും. ജാഥാ സ്വീകരണവും സെമിനാറും വിജയിപ്പിക്കാന്‍ മേയര്‍ ആര്‍. ബിന്ദു ചെയര്‍മാനും പരിഷത്ത് ജില്ലാ പ്രസിഡന്റ് എം. ഹരിദാസ് ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപവല്‍ക്കരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി രൂപവല്‍ക്കരണയോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ എം. വിജയന്‍, ടി.ആര്‍. ചന്ദ്രദത്ത്, എം. മുരളീധരന്‍, വി.ആര്‍. രഘുനന്ദനന്‍, കെ. പ്രദീപ്കുമാര്‍, പി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

(മാതൃഭൂമി വാര്‍ത്ത)

Categories: Updates