ദേശീയ പാത­കള്‍ 45 മീറ്റര്‍ വീതി­യില്‍ ബി.­ഒ.­ടി. അടി­സ്ഥാ­ന­ത്തില്‍ വിക­സി­പ്പി­ക്കു­വാ­നുള്ള സര്‍വ്വ­ക­ക്ഷി­യോഗ തീരു­മാ­ന­ത്തില്‍ കേരള ശാസ്ത്ര­സാ­ഹി­ത്യ­പ­രി­ഷത്ത് ശക്തി­യായി പ്രതി­ഷേ­ധി­ക്കു­ന്നു. ബി.­ഒ.­ടി. ഒഴി­വാക്കി 30 മീറ്റ­റില്‍ ദേശീയ പാത നിര്‍മ്മി­ക്ക­ണ­മെന്ന മുന്‍ സര്‍വ്വ­കക്ഷിയോഗ തീരു­മാ­ന­ത്തിനു വിരു­ദ്ധ­മായ തീരു­മാ­ന­മാണ് ഇപ്പോള്‍ ഉണ്ടാ­യി­രി­ക്കു­ന്ന­ത്. രാജ്യത്തെ ഏറ്റവും ജന­സാ­ന്ദ്രത കൂടിയ പ്രദേ­ശ­ത്തു­കൂ­ടി­യാണ് കേര­ള­ത്തില്‍ പ്രധാന ദേശീ­യ­പാ­ത­കള്‍ കട­ന്നു­പോ­കു­ന്ന­ത്. ഇതു കണ­ക്കാ­ക്കാതെ കേന്ദ്ര­സര്‍ക്കാ­രിന്റെ നവലിബ­റല്‍ നയ­ങ്ങ­ളോ­ടുള്ള ഒത്തു­തീര്‍പ്പ് ജന­ങ്ങ­ളോടും ജനാ­തി­പത്യ ഫെഡ­റല്‍ സംവി­ധാ­ന­ങ്ങ­ളോ­ടു­മുള്ള വെല്ലു­വി­ളി­യാണ്. ബി.­ഒ.ടി അടി­സ്ഥാ­ന­ത്തില്‍ ദേശീ­യ­പാത വിക­സി­പ്പി­ക്കു­ന്ന­തു­മൂ­ല­മാണ് നാലു­വരി പ്പാത നിര്‍മ്മി­ക്കു­വാന്‍ 45 മീറ്റര്‍ വീതി വേണ­മെ­ന്നു പറ­യു­ന്ന­ത്. ഇക്കാര്യം പരി­ഷത്തും മറ്റു പല സംഘ­ട­ന­കളും മുമ്പു തന്നെ ചൂണ്ടി­ക്കാ­ണി­ച്ചി­രു­ന്ന­താ­ണ്.

ബി.­ഒ.ടി അടി­സ്ഥാ­ന­ത്തി­ലാ­ണെ­ങ്കില്‍ 45 മീറ്റര്‍ സ്ഥലം എടു­ത്താലും ജന­ങ്ങ­ളുടെ ദുരിതം വര്‍ദ്ധി­ക്കു­ക­യേ­യു­ള്ളു. ടോള്‍ കൊടു­ക്കാന്‍ തയ്യാ­റു­ള്ള­വ­രുടെ വാഹ­ന­ങ്ങള്‍ക്ക് മാത്രമേ ബി.­ഒ.ടി റോഡി­ലേയ്ക്ക് പ്രവേ­ശ­ന­മു­ള്ളു. അതും നിശ്ചി­ത­സ്ഥ­ല­ങ്ങ­ളില്‍ മാത്രം. അതി­നാല്‍ ഇരു­വ­ശ­ങ്ങ­ളിലും സര്‍വ്വീസ് റോഡ് വേണ്ടി­വ­രു­ന്നു. അതു­കൊ­ണ്ടാണ് കൂടു­തല്‍ സ്ഥലം ആവ­ശ്യ­മായി വരു­ന്ന­ത്. ബി.­ഒ.ടി ഒഴി­വാ­ക്കി­യാല്‍ നില­വി­ലുള്ള പദ്ധ­തി­പ്ര­കാരം ലഭി­ക്കുന്ന എല്ലാ സൗക­ര്യ­ങ്ങ­ളോടും കൂടി നാലു­വ­രി­പ്പാത 30 മീറ്റ­റില്‍ തന്നെ നിര്‍മ്മി­ക്കാന്‍ കഴി­യും. കേര­ള­ത്തെ­പ്പോലെ ജന­സാ­ന്ദ്ര­ത­യേ­റിയ പ്രദേ­ശത്ത് പ്രധാന പാത­കള്‍ സ്വകാ­ര്യ­വല്‍ക്ക­രിച്ച് അതിലേ­യ്ക്കുള്ള പ്രവേ­ശനം നിയ­ന്ത്രി­ക്കു­ന്നത് വലിയ പ്രത്യാ­ഘാ­ത­ങ്ങള്‍ക്ക് ഇട­യാ­ക്കും.

കേര­ള­ത്തില്‍ നിന്നുള്ള സര്‍വ്വ­കക്ഷി സംഘ­ത്തിന്റെ നിവേ­ദ­ന­ത്തിന് പ്രധാ­ന­മന്ത്രി മറു­പടി പോലും നല്‍കി­യി­ല്ലെ­ന്നാണ് പത്ര­വാര്‍ത്ത­ക­ളില്‍ കാണു­ന്ന­ത്. ഉത്ത­മ­ബോ­ധ്യ­ത്തോ­ടെയും ആത്മാര്‍ത്ഥ­ത­യോ­ടെ­യു­മാണ് മുന്‍സര്‍വ്വ­കക്ഷി തീരു­മാനം ഉണ്ടാ­യ­തെ­ങ്കില്‍ കേന്ദ്ര­സര്‍ക്കാ­രിന്റെ തെറ്റായ നയ­ങ്ങ­ള്‍, ശക്ത­മായ ജന­കീയ മുന്നേ­റ്റ­ങ്ങ­ളി­ലൂടെ തിരു­ത്തി­ക്കു­ന്ന­തി­നുള്ള ശ്രമ­മാ­യി­രുന്നു നട­ക്കേ­ണ്ടി­യി­രു­ന്ന­ത്. നിര്‍ഭാ­ഗ്യ­വ­ശാല്‍ അത്ത­ര­ത്തി­ലുള്ള ശ്രമ­ങ്ങള്‍ക്ക് പകരം കേന്ദ്ര­സര്‍ക്കാ­രിന്റെ തെറ്റായ നയ­ങ്ങള്‍ക്ക് മുമ്പില്‍ കേര­ള­ത്തിലെ സര്‍വ്വ­ക­ക്ഷി­കളും കീഴ­ട­ങ്ങുന്ന ദയ­നീയ കാഴ്ച്ച­യാണ് കാണാന്‍ കഴി­യു­ന്ന­ത്. കേരളം നേടിയ സാമൂ­ഹ്യ­നേ­ട്ട­ങ്ങള്‍ക്കെല്ലാം അടി­സ്ഥാനം രാഷ്ട്രീ­യ­മായ ജന­കീയ പ്രക്ഷോ­ഭ­ങ്ങ­ളാ­യി­രുന്നു എന്ന കാര്യം വിസ്മ­രി­ക്ക­രു­ത്.

അതി­നാല്‍ ബി.­ഒ.­ടി. പാത­യുടെ അപ­കടം മന­സ്സി­ലാക്കി ശക്ത­മായ പ്രതി­ഷേ­ധ­മു­യര്‍ത്ത­ണ­മെന്ന് കേര­ള­ശാ­സ്ത്ര­സാ­ഹി­ത്യ­പ­രി­ഷത്ത് മുഴു­വന്‍ ജന­ങ്ങ­ളോടും സംഘ­ട­ന­ക­ളോടും, രാഷ്ട്രീ­യ­പ്ര­സ്ഥാ­ന­ങ്ങ­ളോടും അഭ്യര്‍ത്ഥി­ക്കു­ന്നു.

18/08/2010 ടി.­പി.­ശ്രീ­ശ­ങ്കര്‍
ജന­റല്‍ സെക്ര­ട്ടറി

Categories: Updates