മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചു

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും സാംസ്കാരികമായുമൊക്കെ മുന്നേറി എന്നു പറയുമ്പോഴും ലിംഗനീതി എന്നത് അകന്നുനിൽക്കുന്ന സമൂഹമായി തുടരുന്നു എന്നത് കേരളത്തിന്റെ മുന്നിലുള്ള വെല്ലുവിളിയാണ് എന്ന് ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. നിർണയിച്ചു വച്ച ജന്റർ റോൾ പാലിക്കുക എന്ന നിർബന്ധബുദ്ധി പാലിക്കാൻ സമൂഹം ശ്രമിക്കുന്നത് കൊണ്ടാണ്ട് ലിംഗപദവി സമത്വം സാധ്യമാവാതെ പോവുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ.രാജീവ് അധ്യക്ഷനായി. ജന്തുശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയ ഡോ.പ്രമീള കെ.പി., എം എസ് ഡബ്ലിയു ഒന്നാം റാങ്ക് നേടിയ ഹരിത Read more…

കേരളത്തിന്റെ ഉയർന്ന രോഗാതുരത ഒരു സാമൂഹികപ്രശ്നം : ഡോ.വി.രാമൻകുട്ടി.

തൃശൂർ : കേരളത്തിന്റെ ഉയർന്ന രോഗാതുരത (Morbidity) ഒരു സാമൂഹിക പ്രശ്നമായി കണ്ട് സർക്കാർ ഇടപെടൽ വേണമെന്ന് വിഖ്യാത ആരോഗ്യധനശ്ശാസ്ത്രജ്ഞൻ ഡോ.വി.രാമൻകുട്ടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം തൃശ്ശൂർ ശ്രീകേരളവർമ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതശൈലി, മരുന്നുകളോടുള്ള അമിതമായ ആഭിമുഖ്യം, സാമ്പത്തിക പരിമിതി തുടങ്ങിയവയെല്ലാം രോഗാതുരത വർധിക്കുന്നതിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. സമഗ്രമായ ക്ഷയരോഗ ചികിത്സാപദ്ധതികൾ (DOTS) പലപ്പോഴും ഫലപ്രദമാകാത്തതിന് കാരണം രോഗികൾക്ക് പോഷകസമൃദ്ധമായ ആഹാരത്തിന്റെ Read more…

കോട്ടയം ജില്ലാ സമ്മേളനം ആരംഭിച്ചു

കോട്ടയം ജില്ലാസമ്മേളനം കുറിച്ചി അയ്യങ്കാളി സ്മാരക ആഡിറ്റോറിയത്തിൽ 14/05/2022 ശനിയാഴ്ച ആരംഭിച്ചു.റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എം .ഡി ജസ്സി ഉദ്ഘാടനം ചെയ്തു.സുസ്ഥികൃഷിയും കേരളവികസനവും എന്ന വിഷയത്തിലായിരുന്നു ഉദ്ഘാടനക്ലാസ്സ് .സമ്മേളനത്തിൽ ജില്ലാപ്രസി‍ഡന്റ് സി ശശി അദ്ധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ് സുജാതാസുശീലൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്,എന്നിവർ ആശംസകൾ ചേർന്നു.സ്വാഗതസംഘം ചെയർമാൻ കെ ഡി സുഗതൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സുധീഷ് നന്ദിയും പറഞ്ഞു.

എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.

2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ ആർ ശാന്തിദേവി റിപ്പോർട്ടും ട്രഷറർ കെ എൻ സുരേഷ് വരവു- ചെലവു കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റർ കെഎം സാജു Read more…

പരിഷത്ത് വജ്ര ജൂബിലിയിലേക്ക്

2021 സെപ്റ്റംബർ 10ന് 59 വർഷം പൂർത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി വർഷത്തിലേക്ക് കടക്കുകയാണ്. വജ്രജൂബിലി വർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 141 മേഖലകളിലായി 1314 യൂണിറ്റുകളിൽ അറുപതിനായിരത്തിലധികം വരുന്ന പരിഷത്ത് പ്രവർത്തകർ ഓൺലൈനിൽ നടക്കുന്ന വജ്രജുബിലി സംഗമ യോഗങ്ങളിൽ പങ്കെടുക്കും. വജ്രജുബിലി വർഷത്തിൽ വൈവിധ്യമാർന്ന ശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങളാണ് പരിഷത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ തുടക്കമായി,10ന് രാവിലെ പരിഷത്ത് Read more…