ഉന്നത വിദ്യാഭ്യാസം:‍ പുതിയ പഠന വിഷയങ്ങൾ തിരക്കു പിടിച്ച് നടപ്പാക്കരുത്

സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിൽ പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സാബു തോമസ് കമ്മിറ്റി ഉന്നത വിദ്യാഭ്യാസ കൗൺസിലിനു നല്‍കിയ റിപ്പോർട്ട് അക്കാദമിക് – പൊതുസമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യാതെ തിരക്കു പിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഏതു നയപരിപാടികളും മാറ്റങ്ങളും വിദ്യാർഥികളെയും അധ്യാപകരെയും മാത്രമല്ല സമൂഹത്തെയാകെ ബാധിക്കുന്നതാകയാല്‍ ജനകീയ തലത്തിലുള്ള പൊതു ചർച്ചയിലൂടെ Read more…

images (36)

കെട്ടിട നിർമ്മാണചട്ടങ്ങളിൽ വരുത്തിയ പാരിസ്ഥിതിക ഇളവ് ഉടൻ പിൻവലിക്കണം

കേരള ഭൂപരിസ്ഥിതിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണ് 2020 ജൂൺ 12 ലെ കേരള മൈനർ മിനറൽ കൺസഷൻസ് (രണ്ടാം ഭേദഗതി) ചട്ടം. നിർമ്മാണ പ്രവര്‍ത്തനങ്ങൾ എളുപ്പമാക്കുന്നതിനെന്ന പേരിൽ 2015 ലെ ചട്ടം 14 ആണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ചട്ടം 14 പ്രകാരം 300 ചതുരശ്രമീറ്ററിന് മുകളില്‍ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുമ്പോൾ മണ്ണ് നീക്കം ചെയ്യേണ്ടി വരുന്ന പക്ഷം അതിന്, മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിൽ നിന്നും പെർമിറ്റ് വാങ്ങണമായിരുന്നു. മാത്രമല്ല, Read more…

അതിരപ്പിള്ളി: സര്‍ക്കാര്‍ പിന്മാറണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അതിരപ്പിള്ളി: സര്‍ക്കാര്‍ പിന്മാറണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളുടെ വ്യാപകമായ എതിർപ്പിനെത്തുടർന്ന് നടപ്പിലാക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനത്തിനെതിരായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു വേണ്ടി വീണ്ടും നീക്കം നടത്തുന്നത് ജനവിരുദ്ധമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനായി ലോകമെങ്ങും നിലകൊള്ളുമ്പോള്‍ അതിനെതിരായ ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ അഭിപ്രായപ്പെട്ടു. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് വനസംരക്ഷണം അനിവാര്യമാണെന്നിരിക്കേ ജൈവവൈവിധ്യ Read more…

ഗലീലീയോ ഒരു ജീവിതകഥ

ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഗലീലിയോ ഗലീലിയുടെ ജീവിതകഥയെ ആധാരമാക്കി നാടക രംഗത്തെ അതികായൻമാരിലൊരാളായ ബ്രഹ്ത്തോൾഡ് ബ്രഹത്ത് രചിച്ച നാടകം പൂർണരൂപത്തിൽ വിവർത്തനം ചെയ്ത് അവതരിപ്പിക്കാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഗലീലിയോ നാടക യാത്രയെ ആവേശത്തോടെ സ്വീകരിച്ച കേരള ജനത അതെ ആവേശത്തോടെ ഈ പുസ്തകത്തെ സ്വീകരിക്കുകയും ഇതിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആശയങ്ങൾ കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പുസ്തകത്തിന് ആമുഖമായി ഗലീലിയോവിന്റെ പ്രസക്തി എന്ന Read more…