പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി കോവിഡ് വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിന് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായതോടെ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള അനുകൂല സാഹചര്യമാണ്. ഇതു പ്രയോജനപ്പെടുത്തി പൊതുമേഖലയിലടക്കം ഇന്ത്യയിലുള്ള 21 ഓളം വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങളിൽ കോവിഡ് വാക്‌സിൻ നിർമ്മിക്കുവാനും കൂടുതല്‍ ആളുകള്‍‍ക്ക് വാക്‌സിന്‍ എത്തിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. Read more…

കോവിഡ് വ്യാപനം: പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കണം

കോവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയിൽ തുടരുകയുകയും പരിശോധന സ്ഥിരീകരണ നിരക്ക് 22 ശതമാനമാനത്തോളം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകളും എസ്.എസ്.എൽ.സി- ഐ.ടി പരീക്ഷയും മാറ്റിവെക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. കോവിഡ് രണ്ടാം തരംഗം ഭീതിതമായ അവസ്ഥാവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനം ഒരു അഗ്നി പർവ്വതത്തിന് മുകളിലാണെന്ന് വിദഗ്ധർ പറയുന്നു. അതിനിടയില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി എഴുത്തു പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തിയാവുകയാണ്. എന്നാല്‍ Read more…

സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ്- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഈ മാതൃക കേന്ദ്രസര്‍ക്കാറും പിന്തുടരുകയാണ് വേണ്ടത്. പുതിയ വാക്സിനേഷൻ നയമനുസരിച്ച് 50% വാക്സിൻ മാത്രമേ വാക്സിൻ നിർമ്മാതാക്കൾ കേന്ദ്രസർക്കാറിനു വില നിയന്ത്രണത്തോടെ നൽകേണ്ടതുള്ളൂ. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും Read more…

കോവിഡ് : തൃശ്ശൂർ പൂരത്തിനും ജാഗ്രത അനിവാര്യം

കോവിഡ് കേസുകൾ ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരമടക്കം ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങള്‍ ജാഗ്രതയോടെയും പ്രതീകാത്മകമായും നടത്താൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജാഗ്രതക്കുറവ് തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു മാസക്കാലം മാസ്ക് ധരിക്കാതെയുള്ള കൂട്ടംകൂടലും മറ്റും വ്യാപകമായിരുന്നു. ഇതിന്റെ ഫലമായി മൂന്ന് ശതമാനത്തിൽ താഴെ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തു ശതമാനത്തിനു മുകളിലായിരിക്കുന്നു. രോഗവ്യാപനം കൂടാനുള്ള Read more…

സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശം

മാണ്- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഈ മാതൃക കേന്ദ്രസര്‍ക്കാറും പിന്തുടരുകയാണ് വേണ്ടത്. പുതിയ വാക്സിനേഷൻ നയമനുസരിച്ച് 50% വാക്സിൻ മാത്രമേ വാക്സിൻ നിർമ്മാതാക്കൾ കേന്ദ്രസർക്കാറിനു വില നിയന്ത്രണത്തോടെ നൽകേണ്ടതുള്ളൂ. Read more…

കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിർദേശം പിൻവലിക്കണം- ശാസ്ത്രസാഹിത്യ പരിഷത്ത്

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) ഇക്കഴിഞ്ഞ ഫെബ്രുവരി 15 നു വൈസ് ചാൻസലർമാർക്ക് അയച്ചിരിക്കുന്ന കത്തിൽ, ‘കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ’ എന്ന പേരിലുള്ള ഒരു പരീക്ഷ എഴുതാൻ വിദ്യാത്ഥികളെ പ്രേരിപ്പിക്കണമെന്നും ഇത് കോളേജുകളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും നിർദേശിച്ചിരിക്കുന്നു. ഒരു സർക്കാർ ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് ഫെബ്രുവരി 25 ന് ഓൺലൈൻ പരീക്ഷ നടത്തുന്നത്. അതിനുവേണ്ടി മലയാളം ഉൾപ്പടെ വിവിധ Read more…

കെട്ടിട നിർമ്മാണ ചട്ടങ്ങൾ അപ്രസക്തമാക്കുന്ന ഓർഡിനൻസ് റദ്ദ് ചെയ്യുക

2020 ഫെബ്രുവരി 12 ന് കേരള ഗവർണർ വിളംബരപ്പെടുത്തിയ ഓർഡിനൻസുകൾ മുഖേന 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലും പഞ്ചായത്ത് ആക്ടിലും ഭേദഗതി വരുത്തി കെട്ടിട നിർമ്മാണ വ്യവസ്ഥകളിൽ ഇളവ് നൽകിയ നടപടി ജനവിരുദ്ധവും പ്രതിലോമകരവും ആകയാൽ അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കേരളത്തിലെ ദുർബലമായ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതും നഗരവത്കരണത്തിലും ഭൂവിനിയോഗത്തിലും നിലവിലുള്ള അപര്യാപ്തമായ നിയന്ത്രണങ്ങളെ തന്നെ അട്ടിമറിക്കുന്നതും അഴിമതിയ്ക്കു് വഴി വെയ്ക്കുന്നതുമാണ് പുതിയ Read more…

ദിശ രവിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പരിസ്ഥിതി പ്രവർത്തകയായ ദിശ രവി എന്ന പെൺകുട്ടിയെ ബാംഗളൂരിൽ നിന്നും ദൽഹി പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. കാലാവസ്ഥാമാറ്റം പരിസ്ഥിതിയെ ബാധിക്കുന്നു എന്നും കൃഷിക്കും കൃഷിക്കാർക്കും അത് ഏറെ ദോഷം ചെയ്യും എന്നും വിശ്വസിക്കുന്ന 22 വയസുള്ള ഈ പെണ്‍കുട്ടി ഇന്ത്യയൊട്ടാകെ നടക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണ നൽകി ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. തന്റെ മുത്തശ്ശനും മുത്തശ്ശിയും കർഷകരാണെന്നും അവരടക്കമുള്ളവരെ പരിസ്ഥിതി Read more…

വിജ്ഞാനോത്സവം- രണ്ടാം ഘട്ടത്തിലേക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം

വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ ഇപ്പോൾ പങ്കെടുക്കാം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ടിത്തിലേക്ക് രജിസ്റ്റർചെയ്യാനുള്ള തിയതി ജനുവരി 10 വരെ നീട്ടിയിരിക്കുന്നു. വിജ്ഞാനോത്സവത്തിലെ വായനസാമഗ്രികൾ, പ്രവർത്തനങ്ങൾ എല്ലാം ഇതോടൊപ്പമുള്ള pdf ൽ തൊട്ട് വായിക്കാം, ഡൗൺലോഡ് ചെയ്യാം https://edu.kssp.in/…/uploads/2020/12/vij-interactive.pdf

10, 12 ക്ലാസുകളിലെ പൊതുപരീക്ഷ: ആശങ്കകൾ ഉടൻ പരിഹരിക്കണം

10, 12 ക്ലാസുകളിലെ പൊതുപരീക്ഷ: ആശങ്കകൾ ഉടൻ പരിഹരിക്കണം. 10, 12 ക്ലാസുകളിലെ കുട്ടികളുടെ മുഖാമുഖ ക്ലാസുകൾ ജനവരി ഒന്നിന് ആരംഭിക്കുമെന്നും അവരുടെ പൊതുപരീക്ഷകൾ മാർച്ച് 17 ന് ആരംഭിച്ച് 30 ഓടെ അവസാനിക്കുമെന്നും സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഈ അക്കാദമിക വർഷം ഇതുവരെയും ക്ലാസ്സുകൾ നടന്നത് ഡിജിറ്റൽ രീതിയിലാണ്. പ്ലസ് ടു വിൽ 46 വിഷയങ്ങൾ ഉള്ളതിൽ 17 വിഷയങ്ങളിൽ മാത്രമാണ് ഡിജിറ്റൽ ക്ലാസുകൾ നടന്നിട്ടുള്ളത്. എല്ലാ ക്ലാസുകളിലും Read more…