IT ശില്പശാല. പാലക്കാട്. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍

മേഖലാതല കൂടിയിരുപ്പ്. ഇപ്പോള്‍ ജില്ലാതലത്തില്‍ നടന്നതുപോലുള്ള കൂടിയിരുപ്പ് മേഖലാതലത്തിലും സംഘടിപ്പിക്കണം.
ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാക്കണം.
പരിഷത്ത് 100% സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം.
താല്‍പ്പര്യമുള്ള മറ്റ് പ്രവര്‍ത്തകര്‍ ഉണ്ട്. അവര്‍ക്കും ഉപകാരപ്രദമായി മേഖലാതല കൂടിയിരുപ്പ് നടത്തണം.
ബന്ധങ്ങള്‍ നിലനിര്‍ത്തണം. ഗൂഗിള്‍ ഗ്രൂപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. [email protected]. ഇത് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കും.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ബോധവത്കരണം നടത്തണം.
സ്കൂള്‍ കുട്ടികളുടെ വീട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സഹായം ചെയ്യാനും കഴിഞ്ഞാല്‍ നമുക്ക് ആ കുടുംബത്തോട് അടുക്കാനും അവരെ പരിഷത്തിലേക്ക് ആകര്‍ഷിക്കാനും കഴിയും.
ബ്ലോഗിങ്ങിന്റെ സാദ്ധ്യത ഉപയോഗപ്പെടുത്തണം.
ഈ പ്രവര്‍ത്തനങ്ങള്‍ പരിഷത്തിന് ഗുണമുണ്ടാക്കണം.
ഇന്‍സ്റ്റലേഷന്റെ പ്രാക്റ്റിക്കല്‍ കൂടുതല്‍ ഫലപ്രദമായി നടത്തണം.
പ്രവര്‍ത്തകര്‍ യൂണിറ്റ് വിട്ട് ജില്ലയിലേക്കും സംസ്ഥാനത്തേക്കും ചേക്കേറുന്ന അവസ്ഥ മാറ്റി ഈ പ്രവര്‍ത്തനങ്ങള്‍ യൂണിറ്റിനെ ശക്തപ്പെടുത്താന്‍ കഴിയണം.
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് സംസ്ഥാനതല ചര്‍ച്ചകള്‍ കൂടുതല്‍ വേണം.
നമ്മുടെ പ്രവര്‍ക്കകര്‍ ഒറ്റപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നമ്മുടെ ITപിന്നോക്കാവസ്ഥ കാരണം IT@school ല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. IT@school ന്റെ it enabled study ക്ക് സഹായകമായ പഠന സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ സഹാക്കണം.
സംസ്ഥാന സമിതി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൈപ്പുസ്ഥക നിര്‍മ്മിച്ച് എത്രയും വേഗം പ്രവര്‍ത്തകരില്‍ എത്തിക്കണം.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമൂഹ്യ വശം, അതിന്റെ ഇന്‍സ്റ്റാലേഷന്‍, അതിന്റെ ഉപയോഗം ഇതിനായി 3 വ്യത്യസ്ഥ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കുക

Categories: Updates