പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി കോവിഡ് വാക്സിൻ ഉത്പാദനം വേഗത്തിലാക്കണം

കോവിഡ് അതിതീവ്രവ്യാപനം നിയന്ത്രിക്കുന്നതിന് പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ സൗജന്യമായി നൽകുകയാണു വേണ്ടത്. കോവിഡ് വാക്‌സിന്റെ ബൗദ്ധിക സ്വത്തവകാശം വേണ്ടെന്ന് വെയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായതോടെ വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കാനുള്ള അനുകൂല സാഹചര്യമാണ്. ഇതു പ്രയോജനപ്പെടുത്തി പൊതുമേഖലയിലടക്കം ഇന്ത്യയിലുള്ള 21 ഓളം വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങളിൽ കോവിഡ് വാക്‌സിൻ നിർമ്മിക്കുവാനും കൂടുതല്‍ ആളുകള്‍‍ക്ക് വാക്‌സിന്‍ എത്തിക്കുവാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. Read more…

കോവിഡ് വ്യാപനം: പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വെക്കണം

കോവിഡ് വ്യാപനം അതീവ ഗുരുതരമായ രീതിയിൽ തുടരുകയുകയും പരിശോധന സ്ഥിരീകരണ നിരക്ക് 22 ശതമാനമാനത്തോളം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകളും എസ്.എസ്.എൽ.സി- ഐ.ടി പരീക്ഷയും മാറ്റിവെക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. കോവിഡ് രണ്ടാം തരംഗം ഭീതിതമായ അവസ്ഥാവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനം ഒരു അഗ്നി പർവ്വതത്തിന് മുകളിലാണെന്ന് വിദഗ്ധർ പറയുന്നു. അതിനിടയില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി എഴുത്തു പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തിയാവുകയാണ്. എന്നാല്‍ Read more…

സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ്- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഈ മാതൃക കേന്ദ്രസര്‍ക്കാറും പിന്തുടരുകയാണ് വേണ്ടത്. പുതിയ വാക്സിനേഷൻ നയമനുസരിച്ച് 50% വാക്സിൻ മാത്രമേ വാക്സിൻ നിർമ്മാതാക്കൾ കേന്ദ്രസർക്കാറിനു വില നിയന്ത്രണത്തോടെ നൽകേണ്ടതുള്ളൂ. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും Read more…

കോവിഡ് : തൃശ്ശൂർ പൂരത്തിനും ജാഗ്രത അനിവാര്യം

കോവിഡ് കേസുകൾ ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരമടക്കം ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങള്‍ ജാഗ്രതയോടെയും പ്രതീകാത്മകമായും നടത്താൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജാഗ്രതക്കുറവ് തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു മാസക്കാലം മാസ്ക് ധരിക്കാതെയുള്ള കൂട്ടംകൂടലും മറ്റും വ്യാപകമായിരുന്നു. ഇതിന്റെ ഫലമായി മൂന്ന് ശതമാനത്തിൽ താഴെ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തു ശതമാനത്തിനു മുകളിലായിരിക്കുന്നു. രോഗവ്യാപനം കൂടാനുള്ള Read more…

സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശം

മാണ്- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഈ മാതൃക കേന്ദ്രസര്‍ക്കാറും പിന്തുടരുകയാണ് വേണ്ടത്. പുതിയ വാക്സിനേഷൻ നയമനുസരിച്ച് 50% വാക്സിൻ മാത്രമേ വാക്സിൻ നിർമ്മാതാക്കൾ കേന്ദ്രസർക്കാറിനു വില നിയന്ത്രണത്തോടെ നൽകേണ്ടതുള്ളൂ. Read more…

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കണം – ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് പ്രതിരോധരംഗത്ത് കേരളം സൃഷ്ടിച്ച മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപന നിയന്ത്രണം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയ വേദികളിൽ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പ്രശ്നങ്ങൾ അപ്പപ്പാേൾ മനസിലാക്കുന്നതിനും തിരുത്തുന്നതിനും അവ പരിശോധിച്ച് തുടർപ്രവർത്തങ്ങൾ ചിട്ടപ്പെടുത്തുന്നതിനും നമുക്ക് ആവുന്നുമുണ്ട്. എന്നിരിക്കിലും കോവിഡ് മരണങ്ങളെ സംബന്ധിച്ച് ചിലർ ഉന്നയിക്കുന്ന വിമർശനങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുക, Read more…