വര്‍ക്കലയില്‍ സൂര്യഗ്രഹണം കാണാന്‍ അവസരം

ജനവരി 15ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം കാണാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് വര്‍ക്കല മേഖല അവസരം ഒരുക്കുന്നു. വര്‍ക്കല മേഖലയിലെ 14 യൂണിറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണട ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995532223, 9446272118, 9387950759

സൂര്യഗ്രഹണത്തെ വരവേല്ക്കുക

ജനുവരി പതിനഞ്ചിലെ സൂര്യഗ്രഹണത്തെ വരവേല്ക്കാം. വിശദാംശങ്ങള്‍ക്ക് പരിഷത്ത് പ്രവര്ത്തകനായ നവനീത് കൃഷ്ണന് തയാറാക്കിയ ഈ ലേഖനം നോക്കുക. http://kizhakkunokkiyandram.blogspot.com/2010/01/blog-post.html

ഗണിതത്തിലെ പൊള്ളുമിടങ്ങള്‍ – വാര്ഷികാനുബന്ധ സെമിനാര്‍ സമാപിച്ചു.

ഗണിത ക്ലാസ്സിലെ കഠിനമായ പഠന സന്ദർഭങളിൽ പരാജയപ്പെട്ടു പിന്മാറിയവർ ഏറെ. ഗണിതബോധനത്തിലെ പൊള്ളുമിടങൾ (HOT SPOTS) വിദ്യർതികൾക്കും അധ്യാപർക്കും ഒരുപോലെ വെല്ലുവിളിയാണു. ഗണിതക്ലാസ്സിലെ പൊള്ളുമിടങളെക്കുറിചു രേഖപ്പെടുത്താനും പരിഹാരം കാണാനുമുള്ള ശ്രമങൾക്കായി നൂറോളം ഗണിതാധ്യാപകർ തിരൂർ ഡയറ്റിൽ ഒത്തുചേർന്നു. ഡോ.എം.പി.പരമേശ്വരൻ,കോഴിക്കൊടു സർവ്വ്കലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.പി.ടി.രാമചന്ദ്രൻ, പാലക്കടു ഡയറ്റിലെ നാരയണനുണ്ണി എന്നിവർ അവർക്കു നേത്രുത്വം നൽകി. Read more…

ഗലീലീയോ വീണ്ടു ചരിത്രം സൃഷ്ടിക്കുന്നു

കേരളത്തിന്റെ നാടക-സാസ്കാരികചരിത്രത്തില് പുതിയൊരു അദ്ധ്യായം രചിച്ച്, ഒരുമാസമായി നടന്നു വരുന്ന, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗലീലിയോ നാടകയാത്ര സമാപിച്ചു. പരിഷത്തിന്റെ കലാജാഥാചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകവില്പനയാണ് നാടകയാത്രയില് നടന്നത്-76 ലക്ഷം രൂപ. ശാസ്ത്രക്ലാസുകളുള്‍പ്പടെ നൂറുകണക്കിന് അനുബന്ധപരിപാടികളും നടന്നു. കേരളത്തിലൊട്ടാകെ നാലുലക്ഷം പേര്‍ ഇതിനകം നാടകം കണ്ടുവെന്നാണ് കണക്ക്. നാടകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ സംവാദങ്ങള് പത്രമാധ്യമങ്ങളില് നടക്കുന്നുണ്ട്. Read more…

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge Freedom)

സുഹൃത്തുക്കളെ അറിവിന്റെ സ്വാതന്ത്ര്യം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ന്റെ വിജയിതിനായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന DAKF എന്ന sangadana യുടെ Alappuzha കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ഥലവും തീയതിയും ഉടന്‍ അറിയിക്കാം. പങ്കെടുത്തുവിജയിപ്പിക്കുക.

തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ ബ്ലോഗ്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ ബ്ലോഗ് നിലവില്‍ വന്നു. സന്ദര്‍ശിക്കുവാന്‍ http://kssptvm.wordpress.com/ ക്ലിക്ക് ചെയ്യുക

വനിത സെമിനാര്‍

പാലക്കട് : മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച്,  ജില്ലതല വനിത സെമിനാര്‍, 1.11.09 ന് നടന്നു. 40 പേര്‍ പങ്കെടുത്ത യോഗത്തിന്, കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ, പി.എസ്.ജൂന, ബിനുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളും, കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, മൂന്ന് ഗ്രൂപ്പുകളില്‍ വിശദമായ ചര്‍ച്ച നടന്നു. സമ്പത്തിനോടുള്ള മോഹവും, മദ്യത്തിന്റെ അമിതമായ Read more…

ആരോഗ്യ ശില്പശാല

ആരോഗ്യ ശില്പശാല ഒക്ടോബര്‍ 10 ഞായര്‍ രാവിലെ തൃശൂര്‍ പരിസരകെന്ദ്രത്തില്‍ വെച്ച് നടക്കും. മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം.

സ്വകാര്യ പ്രാക്ടീസ് : അട്ടിമറി നീക്കം പരാജയപ്പെടുത്തുക

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളസമൂഹം സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രോഗികള്‍ക്ക് മെച്ചപ്പെട്ട സൌജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും ഈ തീരുമാനം. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും Read more…

ശാസ്ത്രവണ്ടിയുടെ പര്യടന പരിപാടി 300 കേന്ദ്രങ്ങളില്‍ – ഒക്ടോബര്‍ 14 ന് ഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്തും കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംയുക്തമായി ശാസ്ത്രവര്‍ഷ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്രവണ്ടിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. Click here for the Route details. ലക്ഷ്യം ശാസ്ത്രബോധം വളര്‍ത്തുക, മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക. ശാസ്ത്രവണ്ടി : പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത രണ്ട് വണ്ടികള്‍. പര്യടനം: Read more…